KERALA

സെക്രട്ടറിയേറ്റില്‍ അഗ്നിബാധ; തീപട‍ര്‍ന്നത് വ്യവസായ മന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറിയുടെ ഓഫീസില്‍

പി രാജീവിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വിനോദിന്റെ മുറിയാണ് കത്തിയത്. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഘമെത്തി തീയണച്ചു

ദ ഫോർത്ത് - തിരുവനന്തപുരം

തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റില്‍ തീപിടിത്തം. നോര്‍ത്ത് സാന്റ്വിച്ച് ബ്ലോക്കിലാണ് ഇന്ന് രാവിലെ തീ പടരര്‍ന്നത്. മന്ത്രി പി രാജീവിന്റെ ഓഫീസിന് സമീപമാണ് ഇന്ന് രാവിലെയോടെ തീപിടിത്തമുണ്ടായത്. രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്‌സെത്തി ഉടന്‍ തീയണച്ചു. സ്ഥിതി നിയന്ത്രണ വിധേയമാണെന്നും മറ്റ് അനിഷ്ട സംഭവങ്ങളില്ലെന്നും പോലീസും ഫയര്‍ ഫോഴ്‌സും അറിയിച്ചു.

നോര്‍ത്ത് സാന്റ്വിച്ച് ബ്ലോക്കിലെ മൂന്നാം നിലയില്‍ സ്ഥിതിചെയ്യുന്ന വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വിനോദിന്റെ മുറിയിലാണ് രാവിലെ തീ പടര്‍ന്നത്. പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട സുരക്ഷാ ജീവനക്കാരാണ് ഉടന്‍ ഫയര്‍ ഫോഴ്‌സിലും പോലീസിലും വിവരമറിയിച്ചത്. പതിനഞ്ച് മിനിറ്റിനുള്ളില്‍ ഫയര്‍ഫോഴ്‌സ് സംഘമെത്തി തീയണച്ചു.

തീ പടര്‍ന്നതെന്നത് എങ്ങനെയെന്നതില്‍ വ്യക്തതയില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട്മൂലമാകാം തീപര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. ഇക്കാര്യത്തില്‍ പോലീസ് വിശദമായ പരിശോധന നടത്തുന്നുണ്ട്. ഏതെങ്കിലും ഫയലുകള്‍ കത്തിനശിച്ചോ എന്നതിലും നിലവില്‍ വ്യക്തതയില്ല. ഉന്നത പൊലീസ് സംഘവും ജില്ലാ കളക്ടറും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ