KERALA

തൃശൂർ മുളങ്കുന്നത്തുകാവില്‍ ഗോഡൗണിന് തീപിടിത്തം; ഒരാൾ മരിച്ചു

വെബ് ഡെസ്ക്

തൃശൂർ മുളങ്കുന്നത്ത് കാവിൽ ടൂ വീലർ സ്പെയർ പാർട്സ് ഗോഡൗണിന് തീപിടിച്ചു. ഒരാൾ മരിച്ചു. പാലക്കാട് സ്വദേശിയും ഗോഡൗണിലെ ജോലിക്കാരനുമായ നിബിൻ(22) ആണ് മരിച്ചത്. ശുചിമുറിയിൽ കുടുങ്ങിയ നിലയിലായിരുന്നു നിബിന്റെ മൃതദേഹം. രണ്ട് മണിക്കൂർ ഗോഡൗൺ തുടർച്ചയായി കത്തി. അഗ്നിശമന സേനയുടെ അഞ്ച് യൂണിറ്റുകൾ തീയണയ്ക്കാനായി ശ്രമിക്കുന്നു.

പതിനായിരം ചതുരശ്രയടിയോളം വിസ്‌തീർണമുള്ള ഗോഡൗണിലാണ് ഇപ്പോൾ തീ പടർന്നിട്ടുള്ളത്. ഇതാണ് രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നത്.

ഒഴിഞ്ഞ പറമ്പിൽ പരന്നു കിടക്കുന്ന ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. തീയണയ്ക്കാനുള്ള ശ്രമത്തിനിടയിലാണ് തൊഴിലാളി മരണപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. അഞ്ച് ജോലിക്കാരാണ് സംഭവസ്ഥലത്തുണ്ടായിരുന്നത്. തീ അണയ്ക്കുന്നതിനു വേണ്ടി വെള്ളമെടുക്കാൻ ശുചിമുറിയിലേക്ക് പോയതായിരുന്നു നിബിൻ. ശേഷം വലിയ പൊട്ടിത്തെറിയുണ്ടാവുകയും ശുചിമുറിയിൽ കുടുങ്ങുകയുമായിരുന്നു. മറ്റ് നാല് ജോലിക്കാരും പുറത്തേക്ക് ചാടി രക്ഷപ്പെട്ടു.

കർണാടകയിലുൾപ്പെടെ ടൂവീലർ സ്പെയർപാർട്സ് കച്ചവടം നടത്തുന്ന കോഴിക്കുന്ന് സ്വദേശികളായ സഹോദരങ്ങളുടേതാണ് സ്ഥാപനം. പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ നിലയിലാണ് മിക്ക സ്പെയർപാർട്സുകളും ഉണ്ടായിരുന്നത്. ഇതും തീ ആളിപ്പടരുന്നതിന് കാരണമായി.

കൃത്യമായി ഒരു കെട്ടിടത്തിനകത്ത് സജ്ജീകരിച്ചിട്ടുള്ളതല്ലാത്തതുകൊണ്ടുതന്നെ പൂർണമായും തീ അണയ്ക്കുക എന്നത് ശ്രമകരമായിരുന്നു. ഷട്ടറുകൾ തകർത്തതാണ് അഗ്നിശമനസേന അകത്ത് കയറിയത്. ജോലിക്കിടയിൽ തീപ്പൊരി പടർന്നതാണ് അപകടത്തിന് കാരണമായത്. ഇപ്പോൾ തീ നിയന്ത്രണ വിധേയമാണെന്നാണ് അഗ്നിശമനസേന ഉദ്യോഗസ്ഥർ പറയുന്നത്.

പകൽ നൂറോളം പേർ ജോലിചെയ്യുന്ന സ്ഥാപനത്തിൽ രാത്രികാലത്ത് വെൽഡിങ് ജോലിക്ക് വന്നവരിൽ ഒരാളാണ് മരിച്ചത്. ഗോഡൗണിൽ ആവശ്യത്തിന് വായുസഞ്ചാരമില്ലായിരുന്നു എന്നും അടിസ്ഥാന അഗ്നിശമന ഉപകരണങ്ങൾ പോലും ഇല്ലായിരുന്നു എന്നും അഗ്നിശമനസേന ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. സമീപത്ത് വീടുകളില്ലാത്തത് വലിയ അപകടം ഒഴിവാക്കി.

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ