KERALA

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടി കവിഞ്ഞു; ഷട്ടര്‍ നാളെ ഉയര്‍ത്തിയേക്കും

മലമ്പുഴ ഡാമും നാളെ തുറക്കാന്‍ സാധ്യത

വെബ് ഡെസ്ക്

സംസ്ഥാനത്ത് മഴ കനക്കുന്നതിനിടെ കൂടുതല്‍ ഡാമുകള്‍ റെഡ് അലര്‍ട്ടിലേക്ക്. മുല്ലപ്പെരിയാറില്‍ ആദ്യ മുന്നറിയിപ്പ് നല്‍കി. ഡാമിലെ ജലനിരക്ക് 136 അടി കവിഞ്ഞതിനേത്തുടര്‍ന്നാണ് തമിഴനാട് ആദ്യ മുന്നറിയിപ്പ് നല്‍കിയത്. ഒടുവില്‍ ലഭിക്കുന്ന വിവരമനുസരിച്ച് 136.5 അടിയാണ് ഡാമിലെ ജലനിരപ്പ്. റൂള്‍ കര്‍വ് പ്രകാരം 137.1 അടിയാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി.

മഴ കനക്കുന്ന സാഹചര്യത്തില്‍ ഡാമിന്റെ ഷട്ടറുകള്‍ നാളെ ഉയര്‍ത്തിയേക്കുമെന്ന് സൂചനയുണ്ട്. മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ കഴിഞ്ഞ രണ്ടു ദിവസമായി കനത്ത മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പെരിയാറിന്റെ തീരത്തുള്ള ജനവാസ മേഖലകളില്‍ നിന്ന് ആള്‍ക്കാരെ മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.

മുല്ലപ്പെരിയാറിനു പുറമേ മലമ്പുഴ ഡാമും നാളെ തുറക്കാന്‍ സാധ്യതയുണ്ട്. ഡാമിലെ ജലനിരപ്പ് 112.06മീറ്ററായെനനും ഇത് അതിവേഗം റൂള്‍ കര്‍വ് നിരപ്പിലെത്താന്‍ സാധ്യതയുണ്ടെന്നും പാലക്കാട് ജില്ലാ ഭരണകൂടമറിയിച്ചു. ഈ സാഹചര്യത്തില്‍ നാളെ രാവിലെ ഒമ്പതിനു സ്പില്‍വേ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുണ്ട്. ഇതിനാല്‍ മുകൈപ്പുഴ, കല്‍പാത്തിപ്പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരത്തു താമസിക്കുന്നവരും പുഴയില്‍ ഇറങ്ങുന്നവരും ജാഗ്രത പാലിക്കണമെന്നു ജില്ലാ ഭരണകൂടം വ്യക്തമാക്കി.

അതിശക്തരായി സതീശനും ഷാഫിയും; ചോദ്യം ചെയ്യപ്പെടുക കെ സുരേന്ദ്രന്റെ നേതൃത്വത്തെ, രാഷ്ട്രീയ നേട്ടംകൊയ്ത് സന്ദീപ്, പാലക്കാട് നല്‍കുന്ന ഉത്തരങ്ങള്‍

മഹാരാഷ്ട്രയില്‍ ചരിത്രവിജയവുമായി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ മുന്നണി | Maharashtra Jharkhand Election Results Live

പാലക്കാട് ബിജെപി കോട്ടകള്‍ തകര്‍ന്നതെങ്ങനെ? എല്‍ഡിഎഫുമായുള്ള വ്യത്യാസം 2071 വോട്ടുകള്‍ മാത്രം

കലയും ചരിത്രാന്വേഷണവും

രാഹുലിന് വന്‍ ഭൂരിപക്ഷം, വിജയം 18,806 വോട്ടുകൾക്ക്, പ്രിയങ്കയുടെ ഭൂരിപക്ഷം 408036 | Wayanad Palakkad Chelakkara Election Results Live