KERALA

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; കാണാതായ മൂന്നുപേർക്കായി തിരച്ചിൽ

ദ ഫോർത്ത് - തിരുവനന്തപുരം

തിരുവനന്തപുരം മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോനാണ് മരിച്ചത്. അബോധാവസ്ഥയിൽ കണ്ടെത്തിയ കുഞ്ഞുമോനെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുഞ്ഞുമോൻ ഉൾപ്പെടെ നാല് മത്സ്യത്തൊഴിലാളികളാണ് വള്ളത്തിലുണ്ടായിരുന്നത്. കാണാതായ മൂന്നുപേർക്കായി തിരച്ചിൽ തുടരുന്നു.

മത്സ്യബന്ധനത്തിന് പോവുകയായിരുന്ന വള്ളം ശക്തമായ തിരമാലയിൽപ്പെട്ട് മറിയുകയായിരുന്നു

പുലർച്ചെ നാലോടെയായിരുന്നു അപകടം. മത്സ്യബന്ധനത്തിന് പോവുകയായിരുന്ന വള്ളം ശക്തമായ തിരമാലയിൽപ്പെട്ട് മറിയുകയായിരുന്നു. പുതുക്കുറിച്ചി സ്വദേശി ആന്റണിയുടെ  ഉടസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്.

സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു. എന്നാൽ ചിലയിടങ്ങളിൽ മഴ ലഭിക്കുന്നു. മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം താലൂക്കിലെയും ആലപ്പുഴയിലെ കുട്ടനാട് താലൂക്കിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. കോട്ടയം താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്.

വെള്ളക്കെട്ട് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇരു താലൂക്കുകള്‍ക്കും കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. പത്തനംതിട്ടയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് ഇവധിയാണ്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും