KERALA

ഒരുക്കങ്ങൾ പൂർത്തിയായി; ദ ഫോർത്ത് കപ്പിന് മണിക്കൂറുകൾ മാത്രം, വി ഡി സതീശനും എം ബി രാജേഷും നയിക്കും

വെബ് ഡെസ്ക്

എംഎല്‍എമാര്‍ക്കായി ദ ഫോര്‍ത്ത് കേരള നിയമസഭയുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന അര്‍ജന്‍റീന ബ്രസീല്‍ പോരാട്ടം ഇന്ന് നടക്കും. വൈകിട്ട് 6.30ന് കവടിയാര്‍ പാലസ് ടര്‍ഫില്‍ സ്പീക്കര്‍ എ എന്‍ ഷംസീര്‍ പന്ത് തട്ടുന്നതോടെ മത്സരം തുടങ്ങും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ബ്രസീല്‍ ടീമിനെ നയിക്കുമ്പോള്‍ മന്ത്രി എം ബി രാജേഷാണ് അര്‍ജന്‍റീനയുടെ ക്യാപ്റ്റന്‍. മന്ത്രിമാരായ വി ശിവന്‍കുട്ടി, പി എ മുഹമ്മദ് റിയാസ് എന്നിവരും ബുട്ട് കെട്ടുന്നുണ്ട്.

ഷാഫി പറമ്പില്‍, പി സി വിഷ്ണുനാഥ്, കെ വി സുമേഷ്, പി വി ശ്രീനിജന്‍, ടി സിദ്ദീഖ്, എച്ച് സലാം, റോജി എം ജോണ്‍, ടി വി ഇബ്രാഹിം, എല്‍ദോസ് കുന്നപ്പിള്ളില്‍, പി പി സുമോദ്, സച്ചിന്‍ദേവ്, എം വിജിന്‍, കോവൂര്‍ കുഞ്ഞുമോന്‍, മാത്യു കുഴല്‍നാടന്‍, എ രാജ, നജീബ് കാന്തപുരം, കെ പ്രേംകുമാര്‍, എ കെ എം അഷ്റഫ്, കെ ബാബു, അരുണ്‍കുമാര്‍ എന്നീ എംഎല്‍എമാരാണ് മറ്റ് താരങ്ങള്‍.

ദ ഫോര്‍ത്തിന്‍റെ യൂട്യൂബ് ചാനലിലും ഫേസ്ബുക്കിലും മത്സരം തത്സമയം സംപ്രേഷണം ചെയ്യും. കമന്‍ററി ഷൈജു ദാമോദരനാണ്. ദ ഫോര്‍ത്ത് കപ്പ് ഉയര്‍ത്തുന്ന ടീമിന്‍റെ പേരില്‍ രണ്ട് ലക്ഷവും റണ്ണറപ്പിന്‍റെ പേരില്‍‌ അമ്പതിനായിരം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ദ ഫോര്‍ത്ത് നല്‍കും.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും