KERALA

ശബ്ദം ദിലീപിന്റെ തന്നെ ; പരിശോധനാ ഫലം വിചാരണ കോടതിയില്‍

ഫോറന്‍സിക് പരിശോധനാ ഫലം ക്രൈംബ്രാഞ്ച് വിചാരണ കോടതിക്ക് കൈമാറി

വെബ് ഡെസ്ക്

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട ശബ്ദരേഖ ദിലീപിന്റേത് തന്നെയെന്ന് ഫോറന്‍സിക് പരിശോധനാ ഫലം. പരിശോധന ഫലം ക്രൈംബ്രാഞ്ച് വിചാരണ കോടതിക്ക് കൈമാറി . ശബ്ദരേഖ വ്യാജമല്ലെന്നും കൃത്രിമം നടന്നിട്ടില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു . ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട ആറ് ശബ്ദരേഖകളാണ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നത്. ശബ്ദരേഖ വ്യാജമാണെന്നായിരുന്നു ദിലീപിന്റെ വാദം

നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങൾ ദിലീപ് കണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നതുള്‍പ്പെടെയുള്ള ആരോപണങ്ങളാണ് ബാലചന്ദ്രകുമാര്‍ ഉന്നയിച്ചത്. ഇതിന് തെളിവായി ചില ശബ്ദരേഖകളും ബാലചന്ദ്രകുമാര്‍ പുറത്തുവിട്ടിരുന്നു. ഈ കേസില്‍ ശിക്ഷ താന്‍ അനുഭവിക്കേണ്ടതല്ലെന്നും മറ്റൊരു സ്ത്രീ അനുഭവിക്കേണ്ടതാണിതെല്ലാമെന്നും അവരെ രക്ഷിക്കാന്‍ ശ്രമിച്ചാണ് താന്‍ കുടുങ്ങിയതെന്നും ദിലീപ് പറയുന്ന ഓഡിയോയും ബാലചന്ദ്രകുമാര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ദിലീപിന്റെ സഹോദരന്‍ അനുപിന്റെയും സഹോദരി ഭര്‍ത്താവ് സൂരജിന്റെ സംഭാഷണങ്ങളും ഇതിലുണ്ടായിരുന്നു. എല്ലാവരുടെയും ശബ്ദങ്ങൾ ഫോറൻസിക് പരിശോധനയിൽ തിരിച്ചറിഞ്ഞിട്ടുണ്ട്

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്