KERALA

നിയമനം റദ്ദാക്കിയ ഉത്തരവിനെതിരെ മുൻ കുഫോസ് വിസി സുപ്രീംകോടതിയിൽ: ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹർജി പരിഗണിക്കും

യുജിസി മാനദണ്ഡം അനുസരിച്ച് പുതിയ സെര്‍ച്ച് കമ്മിറ്റിയെ രൂപീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു

വെബ് ഡെസ്ക്

കേരള ഫിഷറീസ്-സമുദ്ര പഠന സര്‍വകലാശാല (കുഫോസ്) വിസി നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ മുന്‍ വിസി കെ റിജി ജോണ്‍ സുപ്രീംകോടതിയെ സമീപിച്ചു. യുജിസി ചട്ടം പാലിച്ചില്ലെന്ന വാദം അംഗീകരിച്ച് നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് കെ റിജി ജോണ്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തിങ്കളാഴ്ചയാണ് ഹര്‍ജി പരിഗണിക്കുക.

എറണാകുളം സ്വദേശിയായ ഡോ. കെ കെ വിജയന്‍, ഡോ. സദാശിവന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഡോ. റിജി ജോണിന്റെ നിയമനം റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ്. യുജിസി മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടെന്നും പുതിയ വിസിയെ തിരഞ്ഞെടുക്കാന്‍ യുജിസി മാനദണ്ഡം അനുസരിച്ച് സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു

2021 ജനുവരി 23നാണ് ഡോ. റിജി ജോണിനെ കുഫോസ് വി സിയായി നിയമിച്ച് ഗവര്‍ണര്‍ ഉത്തരവിറക്കിയത്. എന്നാല്‍, വിസി നിയമനത്തിന് ഒരു സര്‍വകലാശാലയില്‍ പ്രൊഫസറായി പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം വേണമെന്ന യുജിസി ചട്ടം പാലിച്ചിട്ടില്ലെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.

തമിഴ്‌നാട് ഫിഷറീസ് സര്‍വകലാശാലയില്‍ നിന്ന് കുഫോസിലേക്ക് ഡീന്‍ ആയി എത്തിയ ഡോ. റിജി, പിഎച്ച്ഡി ചെയ്യാന്‍ പോയ മൂന്ന് വര്‍ഷം കൂടി പ്രവൃത്തി പരിചയത്തിലുള്‍പ്പെടുത്തിയാണ് അപേക്ഷ നല്‍കിയത്. സെര്‍ച്ച് കമ്മിറ്റിയില്‍ അക്കാദമിക് യോഗ്യത ഇല്ലാത്തവരുണ്ടായിരുന്നു. ഒരാളുടെ പേര് മാത്രമാണ് ശുപാര്‍ശ ചെയ്തതെന്നും വിസി നിയമന പട്ടികയില്‍ ഉണ്ടായിരുന്ന ഡോ. വിജയന്റെ ഹര്‍ജിയില്‍ പറയുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ