KERALA

ആവശ്യപ്പെട്ടാൽ ഇ ഡിക്ക് മുന്നിൽ ഹാജരാകും; കരുവന്നൂർ ബാങ്ക് തട്ടിപ്പില്‍ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് പി കെ ബിജു

സതീഷ് കുമാറുമായി യാതൊരു ബന്ധവുമില്ലെന്നും അയാളെ അറിയുക പോലുമില്ലെന്നും ബിജു വ്യക്തമാക്കി

ദ ഫോർത്ത് - കോഴിക്കോട്

കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് അനിൽ അക്കര തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ എംപിയുമായ പി കെ ബിജു. ആരോപണങ്ങൾ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് പി കെ ബിജു പറഞ്ഞു.

2009 മുതൽ അനിൽ അക്കര തനിക്കെതിരെ കള്ളപ്രചാരണങ്ങൾ നടത്തുന്നുണ്ട്. കരുവന്നൂർ തട്ടിപ്പിലെ പ്രതിയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന എന്തെങ്കിലും രേഖകളുണ്ടെങ്കിൽ അനിൽ മാധ്യമങ്ങൾക്ക് നൽകണം. സതീഷ് കുമാറുമായി യാതൊരു ബന്ധവുമില്ല, അയാളെ അറിയുക പോലുമില്ല. കരുവന്നൂർ കേസിൽ ഇ ഡി ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. ഇ ഡി ആവശ്യപ്പെട്ടാൽ അന്വേഷണവുമായി സഹകരിക്കുമെന്നും പി ബിജു വ്യക്തമാക്കി.

ഇരിങ്ങാലക്കുടയിലെ പാർട്ടി നേതൃത്വത്തിന് തട്ടിപ്പ് മനസിലാക്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ട്. അതുകൊണ്ടാണ് അവിടെ പാർട്ടി നടപടി സ്വീകരിച്ചത്. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് പാർട്ടി ഒരു അന്വേഷണവും ഏല്പിച്ചിട്ടില്ല. തട്ടിപ്പ് അന്വേഷിക്കാൻ കമ്മീഷൻ രൂപീകരിച്ചതായി അറിയില്ല. ബാങ്കുമായി ബന്ധപ്പെട്ട് ഒരിടപെടലും നടത്തിയിട്ടില്ല. താമസിച്ച വീടുകൾക്കെല്ലാം സ്വന്തം നിലയ്ക്ക് തന്നെയാണ് വാടക നൽകിയത്. എല്ലാ പണമിടപാടുകളും നിയമാനുസൃതമായും സുതാര്യമായുമാണ് നടത്തിയതെന്നും ബിജു പറഞ്ഞു.

കേസിലെ പ്രതികളുടെ റിമാൻഡ് റിപ്പോർട്ടില്‍ ഇഡി കോടതിയില്‍ പറഞ്ഞ മുൻ എം പി, പി കെ ബിജുവാണെന്നായിരുന്നു അനില്‍ അക്കരയുടെ ആരോപണം. പി കെ ബിജുവിന്റെ മെന്ററാണ് ബാങ്ക് തട്ടിപ്പുകേസിലെ ഒന്നാം പ്രതി പി സതീഷ് കുമാർ. പി കെ ബിജുവിനും എ സി മൊയ്തീനും കരുവന്നൂർ കൊള്ളയിൽ തുല്യ പങ്കാളിത്തമാണുള്ളതെന്നും അനിൽ അക്കര പറഞ്ഞിരുന്നു.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം