മധു 
KERALA

മധു വധക്കേസിൽ നാല് പ്രതികള്‍ കൂടി ഇന്ന് കൂറുമാറി

വെബ് ഡെസ്ക്

അട്ടപ്പാടി മധു വധക്കേസിൽ കൂറുമാറ്റം തുടരുന്നു. മണ്ണാര്‍ക്കാട് എസ്‌സി-എസ്ടി കോടതി ഇന്ന് വിസ്തരിച്ച നാല് സാക്ഷികളും കൂറുമാറി. അനൂപ്, മനാഫ്, രഞ്ജിത്ത്, മണികണ്ഠൻ എന്നിവരാണ് കൂറുമാറിയത്. മുപ്പത്തിരണ്ട് മുതൽ മുപ്പത്തിയഞ്ച് വരെയുള്ള സാക്ഷികളാണ് ഇവർ. ഇതോടെ കേസിൽ കൂറുമാറിയവരുടെ എണ്ണം ഇരുപതായി. അതേസമയം കഴിഞ്ഞ ദിവസം കൂറുമാറിയ 29-ാം സാക്ഷി സുനില്‍കുമാര്‍ ഇന്ന് നടന്ന പുനര്‍ വിസ്താരത്തില്‍ മൊഴി തിരുത്തി.

മധുവിനെ പിടിച്ചുകൊണ്ട് പോകുന്നതും മർദിക്കുന്നതും കണ്ടുവെന്നായിരുന്നു കൂറുമാറിയ നാല് സാക്ഷികളും പൊലീസിന് കൊടുത്ത മൊഴി. ഈ മൊഴിയാണ് ഇവർ കോടതിയിൽ മാറ്റിപ്പറഞ്ഞത്.

കഴിഞ്ഞ ദിവസം കൂറുമാറിയ സുനിൽ ഇന്ന് നടന്ന പുനർവിസ്താരത്തിൽ മൊഴി തിരുത്തിയിരുന്നു. കൂറുമാറിയതോടെ ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. വിചാരണയ്ക്കിടെ കൊല്ലപ്പെട്ട മധുവും സാക്ഷിയായ സുനിലും ഉൾപ്പെടുന്ന ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍, ഒന്നും കാണുന്നില്ലെന്ന് സുനിൽ മൊഴി നൽകി. എന്നാൽ സാക്ഷിയുടെ കാഴ്ച ശക്തി പരിശോധിക്കാന്‍ ഉത്തരവിട്ട കോടതി സുനിലിന്റെ കാഴ്ചയ്ക്ക് പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് കണ്ടെത്തി. ഇതേ തുടർന്ന് നടത്തിയ പുനർവിസ്താരത്തിൽ ദൃശ്യങ്ങളിലുള്ളത് താന്‍ തന്നെയെന്നും മധു മര്‍ദനമേറ്റ് ഇരിക്കുന്നത് കണ്ടുവെന്നും സുനില്‍കുമാര്‍ സമ്മതിക്കുകയായിരുന്നു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?