ഓണാഘോഷം സമൃദ്ധമാക്കാൻ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ. തുണിസഞ്ചി ഉൾപ്പെടെ 14 ഇനം സാധനങ്ങളാണ് സർക്കാരിന്റെ ഓണക്കിറ്റിലുള്ളത്. ഓണത്തിന് മുൻപ് എല്ലാവർക്കും ഭക്ഷ്യക്കിറ്റ് എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. സെപ്റ്റംബർ ഏഴ് വരെ കിറ്റുകൾ വിതരണം ചെയ്യും. ഇന്നും നാളെയും മഞ്ഞകാർഡ് ഉടമകൾക്കായിരിക്കും കിറ്റ് വിതരണം ചെയ്യുക.
25,26,27 തീയതികളിൽ പിങ്ക് കാർഡ് ഉടമകൾക്കും 29,30,31 തീയതികളിൽ നീല കാർഡ് ഉടമകൾക്കും സെപ്റ്റംബർ 1,2,3 തീയതികളിൽ വെള്ള കാർഡ് ഉടമകൾക്കുമാണ് ഓണക്കിറ്റുകൾ വിതരണം ചെയ്യുക. ഈ ദിവസങ്ങളിൽ കിറ്റ് വാങ്ങാൻ സാധിക്കാത്ത എല്ലാ വിഭാഗത്തിലും ഉൾപ്പെട്ട കാർഡുടമകൾക്ക് സെപ്റ്റംബർ 4,5,6,7 തീയതികളിൽ കിറ്റ് വാങ്ങാവുന്നതാണ്. ഓണത്തിന് ശേഷം കിറ്റ് വിതരണം ഉണ്ടാവില്ല. സെപ്റ്റംബർ 4 ഞായറാഴ്ചയാണെങ്കിലും റേഷൻ കടകൾ തുറക്കും.
കിറ്റിലെ സാധനങ്ങൾ
വെളിച്ചെണ്ണ- 500ഗ്രാം
ഉണക്കലരി- 500ഗ്രാം
ചെറുപയർ- 500ഗ്രാം
തുവരപ്പരിപ്പ്- 250ഗ്രാം
മുളക്പൊടി- 100ഗ്രാം
മഞ്ഞൾപ്പൊടി- 100ഗ്രാം
തേയില- 100ഗ്രാം
ശർക്കരവരട്ടി/ ചിപ്സ്- 100ഗ്രാം
പഞ്ചസാര- 1കിലോ
പൊടിയുപ്പ്-1കിലോ
കശുവണ്ടിപ്പരിപ്പ്- 50ഗ്രാം
നെയ്യ്- 50ഗ്രാം
ഏലയ്ക്ക- 20ഗ്രാം
തുണിസഞ്ചി- 1
ക്ഷേമസ്ഥാപനങ്ങളിലേക്കും ആദിവാസി ഊരുകളിലേക്കുമുള്ള സൗജന്യ ഭക്ഷ്യക്കിറ്റ് വാതിൽപ്പടിയായി വിതരണം ചെയ്യും. മറ്റ് റേഷൻ കാർഡ് ഉടമകളെല്ലാം അവരവരുടെ റേഷൻ കടകളിൽ നിന്ന് തന്നെ കിറ്റുകൾ കൈപ്പറ്റണം. റേഷൻ വിതരണവുമായി ബന്ധപ്പെട്ട് നിലവിലുള്ള പോർട്ടബിലിറ്റി സംവിധാനം കിറ്റുകൾ കൈപ്പറ്റുന്ന കാര്യത്തിൽ ഒഴിവാക്കിയിട്ടുണ്ട്. ഇതിന് പുറമെ ഓണത്തോടനുബന്ധിച്ച് മഞ്ഞ കാർഡുടമകൾക്ക് പ്രത്യേകമായി 21 രൂപ നിരക്കിൽ ഒരു കിലോ പഞ്ചസാരയും കിലോയ്ക്ക് 10.90 രൂപ നിരക്കിൽ10 കിലോ അരിയും (5 കിലോ വീതം പച്ചരിയും പുഴുക്കലരിയും) ലഭ്യമാകും.