KERALA

ആരോഗ്യമേഖലയില്‍ അശ്രദ്ധയും അവഗണനയും; സംസ്ഥാന സര്‍ക്കാരിനെതിരെ ജി സുധാകരന്‍

ആലപ്പുഴ മെഡിക്കല്‍ കോളേജിന്റെ വികസനം എവിടെയും എത്തിയില്ല

വെബ് ഡെസ്ക്

സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ മന്ത്രി ജി സുധാകരന്‍. ആരോഗ്യം, ടൂറിസം വകുപ്പുകൾക്കെതിരെയാണ് വിമർശനം. ആരോഗ്യമേഖലയില്‍ അശ്രദ്ധയും അവഗണനയുമാണെന്നും മെഡിക്കല്‍ കോളേജില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. ജനം നേരിടുന്ന ബുദ്ധിമുട്ടുകളുടെ മൂലകാരണം അഴിമതിയാണെന്നും സുധാകരന്‍ ആലപ്പുഴയില്‍ തുറന്നടിച്ചു. 

ആലപ്പുഴ മെഡിക്കല്‍ കോളേജിന്റെ വികസനം എവിടെയും എത്തിയില്ല. ഡോക്ടര്‍മാരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആലപ്പുഴ സൗഹൃദ വേദി സംഘടിപ്പിച്ച സെമിനാറിലാണ് സുധാകരന്‍ വിമര്‍ശനം ഉന്നയിച്ചത്.

ഓണത്തിനും വിഷുവിനും സാധനം വില കുറച്ച് കൊടുക്കുന്നതല്ല ആസൂത്രണം. ആരോഗ്യ സംരക്ഷണത്തിനായി മാനദണ്ഡങ്ങൾ പാലിക്കണം. പുതിയ പരിഷ്‌കാരങ്ങൾ വേണം. ആലപ്പുഴയിൽ ചീഞ്ഞ കനാലുകളും തോടുകളുമാണ് ഇപ്പോഴും ഉള്ളതെന്നും അതിനൊന്നും പരിഹാരമാകുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

ആലപ്പുഴ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൽ അഴിമതിയുടെ അയ്യരുകളിയാണ്. ആലപ്പുഴയിൽ ലഹരി മരുന്നുപയോഗം വർധിക്കുകയാണ്. സ്ഥാപിത താത്പ്പര്യങ്ങൾക്ക് വേണ്ടി ചെറുപ്പക്കാരെ ഉപയോഗിക്കുന്ന സാഹചര്യമുണ്ടെന്നും സുധാകരൻ ചൂണ്ടിക്കാട്ടി. 

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ