KERALA

കോതമംഗലത്ത് സ്കൂളിലെ സെക്യൂരിറ്റിയുടെ ഓഫീസില്‍ നിന്ന് കഞ്ചാവ് പിടികൂടി

വെബ് ഡെസ്ക്

കോതമംഗലം നെല്ലിക്കുഴിയില്‍ സ്വകാര്യ സ്കൂളിലെ സെക്യൂരിറ്റിയുടെ ഓഫീസില്‍ നിന്നും കഞ്ചാവ് പിടികൂടി. സെക്യൂരിറ്റി ജീവനക്കാരന്‍ പാലാ സ്വദേശി സാജു ഓഫീസില്‍ കഞ്ചാവ് എത്തിച്ച് വില്‍പന നടത്തുകയായിരുന്നു. എക്സൈസ് പരിശോധനയ്ക്ക് എത്തിയപ്പോള്‍ സാജു ഓടി രക്ഷപെടുകയും ചെയ്തു. കഞ്ചാവ് വാങ്ങാനെത്തിയ 5 പേരെ പിടികൂടി.

വർഷങ്ങളായി സ്കൂളിലെ സെക്യൂരിറ്റിയായി ജോലി ചെയ്തു വരികയായിരുന്നു സാജു. സെക്യൂരിറ്റി ഓഫീസില്‍ വെച്ചാണ് കഞ്ചാവ് വില്‍പന നടത്തിയിരുന്നത്. കഞ്ചാവ് വലിക്കുന്നതിനുള്ള സൗകര്യവും സ്കൂൾ കെട്ടിടത്തിനുളളിൽ തന്നെ ഇയാള്‍ ചെയ്ത് കൊടുത്തിരുന്നു. പ്രിവന്റിവ് ഓഫീസർ കെ എ നിയാസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് എക്സൈസ് പരിശോധന നടത്തിയത്.

സ്കൂൾ കോമ്പൗണ്ടില്‍ പാർക്ക് ചെയ്തിരുന്ന ബുള്ളറ്റിൽ നിന്നാണ് ആദ്യം കഞ്ചാവ് കണ്ടെത്തിയത്. തുടർന്ന് അന്വേഷണസംഘം സെക്യൂരിറ്റി ജീവനക്കാരൻ താമസിക്കുന്ന സ്കൂൾ കെട്ടിടത്തിലെ മുറി തുറന്നു പരിശോധിച്ചപ്പോഴാണ് വില്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവ് പൊതികളും ലഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ എക്സൈസ് സംഘം പിടികൂടി. ഇവരെത്തിയ വാഹനങ്ങളും കസ്റ്റഡിയിലെടുത്തു.

വടാട്ടുപാറ സ്വദേശികളായ ഷഫീഖ്, അശാന്ത്, ആഷിക്, മുനീർ കുത്തുകുഴി സ്വദേശി ഹരികൃഷ്ണൻ എന്നിവരാണ് എക്സൈസ് സംഘത്തിന്റെ കസ്റ്റഡിയിലുള്ളത്. രക്ഷപെട്ട സാജു, നെല്ലിക്കുഴി സ്വദേശി യാസീൻ, തൃക്കാരിയൂർ സ്വദേശി രാഹുൽ എന്നിവർക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. സൈബർ സെല്ലിന്റെ സഹായത്തോടെ എക്സൈസ് ഷാഡോ ടീം പരിശോധന നടത്തുന്നുണ്ട്.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും