KERALA

ഷെല്‍ട്ടര്‍ ഹോമില്‍നിന്ന് കാണാതായ പെണ്‍കുട്ടികളെ ബന്ധുവീട്ടില്‍ കണ്ടെത്തി; ഇറങ്ങിപ്പോയത് സ്വന്തം ഇഷ്ടപ്രകാരമെന്ന് മൊഴി

എറണാകുളം കൂത്താട്ടുകുളത്തിന് സമീപം ഇലഞ്ഞിയില്‍ നിന്നാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്

വെബ് ഡെസ്ക്

കോട്ടയം മാങ്ങാനത്തെ ഷെല്‍ട്ടര്‍ ഹോമില്‍ നിന്നും കാണായ ഒന്‍പത് പെണ്‍കുട്ടികളെയും കണ്ടെത്തി. എറണാകുളം കൂത്താട്ടുകുളത്തിന് സമീപം ഇലഞ്ഞിയില്‍ നിന്നാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. പെണ്‍കുട്ടികളില്‍ ഒരാളുടെ ബന്ധുവീട്ടിലായിരുന്നു എല്ലാവരും. സ്വന്തം ഇഷ്ടപ്രകാരമാണ് ഇറങ്ങിപ്പോയതെന്നാണ് പെണ്‍കുട്ടികള്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഇവരെ മറ്റൊരു സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റും. പോക്‌സോ കേസ് അതിജീവിതയടക്കം വിവിധ കേസുകളുമായി ബന്ധപ്പെട്ട് പാര്‍പ്പിച്ചിരുന്നവരെയാണ് കാണാതായത്. മഹിളാ സമഖ്യ എന്ന സ്വകാര്യ എന്‍ജിഒയാണ് ഷെല്‍ട്ടര്‍ ഹോം നടത്തുന്നത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിരുന്നു.

രാവിലെ കുട്ടികളെ വിളിച്ചുണര്‍ത്താന്‍ ചെന്നപ്പോഴാണ് പെണ്‍കുട്ടികള്‍ ഇല്ലെന്ന വിവരം അറിയുന്നത്. കുട്ടികള്‍ ഞായറാഴ്ച രാത്രിയില്‍ കടന്നുകളഞ്ഞതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഏത് സാഹചര്യത്തിലാണ് പെണ്‍കുട്ടികളെ കാണാതായിരിക്കുന്നതെന്ന് അടക്കമുളള കാര്യങ്ങളില്‍ വിശദമായ അന്വേഷണമാണ് പോലീസ് നടത്തുന്നത്. അതേസമയം മഹിളാ സമഖ്യയുടെ ഭാഗത്ത് നിന്നും ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

മഹിളാ സമഖ്യ എന്‍ജിഒ നടത്തുന്ന ഷെല്‍ട്ടര്‍ഹോമിന് ശിശുക്ഷേമ സമിതിയുടെ അംഗീകാരമുണ്ട്. 14ഓളം പെണ്‍കുട്ടികളാണ് ഇവിടെ താമസിക്കുന്നത്. ഇവരില്‍ ഏറെയും പോക്സോ കേസുകളിലും കുടുംബ പ്രശ്നങ്ങളിലും ഉള്‍പ്പെട്ടവരാണ്. ഏതാനും നാളുകള്‍ക്ക് മുമ്പ് ഇവിടെ നിന്നും അഞ്ചു പേര്‍ ചാടിയിരുന്നു. നാളുകളായി ഇവിടെ പ്രതിഷേധം നടത്തിയിരുന്ന പെണ്‍കുട്ടികളെയാണ് ഇപ്പോള്‍ കാണാതായിരിക്കുന്നതെന്നും പറയപ്പെടുന്നു.

രണ്ട് മാസം മുന്‍പും കോട്ടയത്ത് സമാനമായ സംഭവം നടന്നിരുന്നു. രണ്ട് ഷെല്‍ട്ടര്‍ ഹോമുകളില്‍ നിന്നാണ് അന്ന് പെണ്‍കുട്ടികളെ കാണാതായത്. മൂന്ന് പെണ്‍കുട്ടികളെ വീതമാണ് കാണാതായിരുന്നത്. തുടര്‍ന്ന് ഈസ്റ്റ് പോലീസ് കേസെടുക്കുകയും അന്വേഷണം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍, സംഭവത്തില്‍ പെണ്‍കുട്ടികള്‍ സ്വമേധയാ ഇറങ്ങിപ്പോയിരുന്നതിനാല്‍ പിറ്റേ ദിവസം തന്നെ ഇവരെ മറ്റൊരിടത്ത് നിന്നും പോലീസ് കണ്ടെത്തുകയായിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ