KERALA

മദ്യക്കുപ്പിയില്‍ സ്വര്‍ണക്കടത്ത്; നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടികൂടിയത് 73 പവന്‍

വെബ് ഡെസ്ക്

നെടുമ്പാശേരിയില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത് ജോണിവാക്കര്‍ ബ്ലാക് ലേബല്‍ മദ്യക്കുപ്പിയില്‍. ദുബായില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നാണ് 73 പവന്‍ സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത സ്വര്‍ണം ഏകദേശം 23 ലക്ഷം രൂപ വില വരുന്നതാണ്.

സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. പാക്കറ്റ് തുറക്കുമ്പോള്‍ മദ്യക്കുപ്പി മാത്രമാണെന്ന് തോന്നുന്ന വിധം ടേപ്പ് ഉപയോഗിച്ച് പൊതിഞ്ഞായിരുന്നു പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം സൂക്ഷിച്ചിരുന്നത്.

ഏതാനും മാസങ്ങളായി വിവിധ രൂപങ്ങളില്‍ സ്വര്‍ണം കടത്തുന്നത് ശക്തമായതോടെ കസ്റ്റംസ് വിമാനത്താവളങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്