കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണ വേട്ട. രണ്ട് പേരിൽ നിന്നായി ഏകദേശം 82 ലക്ഷം രൂപയോളം വിലവരുന്ന 1451 ഗ്രാം സ്വർണമാണ് വിമാനത്താവളത്തിലെ എയർ ഇന്റലിജൻസ് യൂണിറ്റും ഡിആർഐയും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്.
കാസർകോട് സ്വദേശികളായ അബ്ദുൾ ലത്തീഫ്, സൽമാൻ ഫാരീസ് എന്നിവരെയാണ് കസ്റ്റംസ് പിടികൂടിയത്. ഷാർജയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിലാണ് അബ്ദുൾ ലത്തീഫ് സ്വർണം കടത്താൻ ശ്രമിച്ചത്. ദുബായിൽ നിന്ന് എത്തിയ വിമാനത്തിലാണ് സൽമാൻ ഫാരിസ് എത്തിയത്.
കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ സി വി ജയകാന്ത്, സുപ്രണ്ട് കുവൻ പ്രകാശൻ ഇൻസ്പെക്ടർമാരായ രാം ലാൽ , സൂരജ് ഗുപ്ത, സലീഷ്, നിവേദിത എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.