KERALA

കരിപ്പൂരില്‍ പിടികൂടിയത് 130 കോടിയുടെ സ്വർണം; ഈ വർഷം നവംബർ 30 വരെ കടത്തിയത് 253.33 കിലോ സ്വർണം

ദ ഫോർത്ത് - കോഴിക്കോട്

കരിപ്പൂർ വിമാനത്താവളത്തിൽ ഈ വർഷം നവംബർ 30 വരെ പിടികൂടിയത് 130 കോടിയുടെ സ്വർണം. 253.33 കിലോ സ്വർണമാണ് കരിപ്പൂർ വഴി നികുതിവെട്ടിച്ച് കടത്താൻ ശ്രമിച്ചത്. എയർ കസ്റ്റംസ് സ്വർണം പിടികൂടുന്നത് വർധിച്ചിട്ടും സ്വർണക്കടത്തിൽ കുറവ് വന്നിട്ടില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

സംസ്ഥാനത്തെ സ്വർണ കള്ളക്കടത്തിന്‍റെ കേന്ദ്രം കരിപ്പൂർ വിമാനത്താവളമാണെന്ന് വെളിപ്പെടുന്നതാണ് കസ്റ്റംസ് പുറത്തുവിടുന്ന കണക്കുകൾ. നവംബർ 30 വരെ കരിപ്പൂരിൽ 253.33 കിലോ സ്വർണം എയർ കസ്റ്റംസ് പിടികൂടിയിട്ടുണ്ട്. ഈ സ്വർണത്തിന്‍റെ വിപണിവില 129.34 കോടി വരും. നവംബറിൽ മാത്രം 21.25 കിലോ സ്വർണം പിടികൂടിയിട്ടുണ്ട്. ആകെ 320 കേസുകളാണ് ഈ വർഷം നവംബർ 30 വരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സ്വർണത്തിന് പുറമെ 142.64 ലക്ഷത്തിന്‍റെ വിദേശ കറൻസിയും എയർകസ്റ്റംസ് പിടികൂടി കേസെടുത്തിട്ടുണ്ട്.

സ്വർണത്തിന് പുറമെ 142.64 ലക്ഷത്തിന്‍റെ വിദേശ കറൻസിയും എയർകസ്റ്റംസ് പിടികൂടി കേസെടുത്തിട്ടുണ്ട്

മുൻപ് ബിസ്കറ്റ് രൂപത്തിലായിരുന്നു സ്വർണമെത്തിയിരുന്നതെങ്കിൽ പോയവർഷം പിടികൂടിയതിൽ അധികവും മിശ്രിത രൂപത്തിലുള്ളതാണ്. ക്യാംപ്സ്യൂളുകളാക്കി ശരീരത്തിൽ ഒളിപ്പിച്ചു കടത്തിയ കേസുകളാണ് കൂടുതൽ. കൂടാതെ ഗൃഹോപകരണങ്ങളുടെ രൂപത്തിലും വസ്ത്രത്തിൽ തേച്ച് പിടിപ്പിച്ചും, വിഗ്ഗിനുള്ളിൽ വെച്ചുമെല്ലാം സ്വർണം എത്തിയിട്ടുണ്ട്. കസ്റ്റംസിന് പുറമെ വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് പിടികൂടിയ കേസുകളുമുണ്ട്. ഇത് കസ്റ്റംസിന്‍റെ കണക്കുകളിൽ വരില്ല. അതുകൊണ്ട് തന്നെ ആകെ പിടികൂടിയ സ്വർണത്തിന്‍റെ കണക്ക് കസ്റ്റംസ് കണക്കിനേക്കാൾ കൂടുതലാണ്.

ആകെ പിടികൂടിയ സ്വർണത്തിന്‍റെ കണക്ക് കസ്റ്റംസ് കണക്കിനേക്കാൾ കൂടുതലാണ്

ശരാശരി ദിവസം ഒരു കേസ് എന്ന തോതിൽ പിടികൂടുമ്പോഴും സ്വർണം എത്തുന്നതിന് കുറവില്ലെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറയുന്നു. സ്ഥിരം കടത്തുകാർക്ക് പുറമെ വിദേശത്ത് നിന്ന് അവധിക്ക് നാട്ടിലേക്ക് വരുന്നവരെയും കള്ളക്കടത്ത് സംഘം ക്യാരിയറായി ഉപയോഗിക്കുന്നുണ്ട്. വിമാനയാത്ര ടിക്കറ്റും പ്രതിഫലവും കൊടുത്താണ് പലരെയും ക്യാരിയർ ആയി എത്തിക്കുന്നത്. കരിപ്പൂരിന് പുറമെ നെടുമ്പാശ്ശേരി, കണ്ണൂർ വിമാനത്താവളങ്ങളിലൂടെയും സംസ്ഥാനത്തേക്ക് സ്വർണക്കടത്ത് നടക്കുന്നുണ്ട്.

കൊല്‍ക്കത്ത ബലാത്സംഗക്കൊലപാതകക്കേസ്: സമരം ഭാഗികമായി അവസാനിപ്പിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍, അവശ്യ സേവനങ്ങള്‍ പുനരാരംഭിക്കും

സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാർശ കേന്ദ്രസർക്കാർ അംഗീകരിക്കാതെ വൈകിപ്പിക്കുന്നു; കോടതിയലക്ഷ്യ ഹർജിയുമായി ജാർഖണ്ഡ് സർക്കാർ

ഷിരൂരില്‍ കാണാതായ അര്‍ജുന് വേണ്ടി വീണ്ടും തെരച്ചില്‍; പരിശോധന ഗോവയില്‍നിന്ന് ഡ്രെഡ്ജര്‍ എത്തിച്ച്

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍