കൊച്ചി രാജ്യന്തരവിമാനത്താവളത്തിലൂടെ അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച 86 ലക്ഷം വിലപ്പിടിപ്പുള്ള 2302 ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് പിടികൂടി. രണ്ടു മലയാളികളും ഒരു ശ്രീലങ്കന്‍ സ്വദേശിയുമാണ് അറസ്റ്റിലായത്. ദുബായില്‍ നിന്നും കൊച്ചി അന്താരാഷ്ട്രവിമാനതാവളത്തില്‍ എത്തിച്ച സ്വര്‍ണമാണ് പിടികൂടിയത് .തൃശൂര്‍ മതിലകം സ്വദേശി മുഹമ്മദ് ,തൃശൂര്‍ സ്വദേശി തോമസ് എന്നിവരുടെ കൈയ്യില്‍ നിന്നും 1464 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.
ഹാന്‍ഡ് ബാഗിനകത്ത് കാപ്‌സ്യൂള്‍ രൂപത്തിലാക്കി ഒളിപ്പിച്ചാണ് 278 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കൂടാതെ ശരീരത്തില്‍ ക്യാപ്‌സൂള്‍ രൂപത്തിലാക്കി 186 ഗ്രാം സ്വര്‍ണവും കടത്താന്‍ ശ്രമിച്ചിരുന്നു. 58 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് ഇരുവരുടേയും കൈയ്യില്‍ നിന്ന് പിടികൂടിയത്.
കൂടാതെ സാന്‍വിച്ച് രൂപത്തിലാക്കി 28 ലക്ഷം രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച ശ്രീലങ്കന്‍ സ്വദേശിയും പിടിയിലായി. അടിവസ്ത്രത്തിലൊളിപ്പിച്ചാണ് ശ്രീലങ്കന്‍ സ്വദേശിയായ മുഹമ്മദ് മുഫിനി സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്