KERALA

ഹോസ്റ്റൽ ഒഴിയാനാവില്ലെന്ന് വിദ്യാർത്ഥികൾ: കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ കാര്യങ്ങൾ കടുക്കും

ഡയറക്ടറെ പുറത്താക്കാതെ തുടരുകയാണെങ്കിൽ ഡ്രോപ്പ് ഔട്ട് ചെയ്യുകയല്ലാതെ മറ്റ് വഴികളില്ലെന്ന് വിദ്യാർത്ഥികൾ. തികച്ചും ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടിയാണ് പോരാട്ടം.

വെബ് ഡെസ്ക്

ഹോസ്റ്റൽ ഒഴിയണമെന്ന കളക്ടറുടെ ഉത്തരവിനെതിരെ കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യുട്ടിലെ വിദ്യാർഥികൾ. അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത് അമിതാധികാര പ്രയോഗമാണ്. പെട്ടെന്ന് ഒരു ദിവസം ഹോസ്റ്റലുകൾ ഒഴിഞ്ഞ് കൊടുക്കണമെന്ന് കളക്ടർ പറഞ്ഞാൽ ദൂരെ നിന്ന് വരുന്ന വിദ്യാർഥികൾ എന്ത് ചെയ്യും. സമാധാനപരമായി നടത്തുന്ന സമരത്തെ പൊളിക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്നും വിദ്യാർത്ഥി കൗണ്‍സില്‍ നടത്തിയ പ്രസ് മീറ്റിൽ പറഞ്ഞു.

തീവ്രസംഘടനകളുടെ സാന്നിധ്യമുണ്ട് എന്ന് പറയുന്നത് കള്ളത്തരമാണ്. അത് സമരം തകർക്കാനുള്ള തന്ത്രം മാത്രമാണ്
വിദ്യാർഥികൾ

കൊടിയ ജാതി വിവേചനങ്ങളും അഴിമതിയുമാണ് ഡയറക്ടർ ശങ്കർ മോഹൻ ഇൻസ്റ്റിറ്റ്യുട്ടിൽ നടത്തുന്നത്. ശങ്കർ മോഹനോട് പഠന സംബന്ധമായ പ്രശനങ്ങൾ ഉന്നയിക്കുമ്പോൾ ജാതി അധിക്ഷേപങ്ങളാണ് നേരിടേണ്ടി വരുന്നത്. അങ്ങനെയൊരാളെ പുറത്താക്കും വരെ സമരം തുടരും. ഡയറക്ടറെ പുറത്താക്കാതെ തുടരുകയാണെങ്കിൽ ഡ്രോപ്പ് ഔട്ട് ചെയ്യുകയല്ലാതെ വിദ്യാർത്ഥികൾക്ക് മുന്നിൽ മറ്റ് വഴികളില്ല. തികച്ചും ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടിയാണ് പോരാട്ടം.

ക്യാമ്പസ്സിനുള്ളിൽ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ മാത്രമാണ് സമരം നടത്തുന്നത്. മറ്റുള്ള സംഘടനകളെല്ലാം ഐക്യദാർഢ്യം അറിയിക്കാൻ വേണ്ടി മാത്രം എത്തുന്നവരാണ്. തീവ്രസംഘടനകളുടെ സാന്നിധ്യമുണ്ട് എന്ന് പറയുന്നത് കള്ളത്തരമാണ്. അത് സമരം തകർക്കാനുള്ള തന്ത്രം മാത്രമാമെന്നും വിദ്യാർഥികൾ പറഞ്ഞു.

സർക്കാർ നിയോഗിച്ച കമ്മീഷനെ പറ്റി ഗുരുതര ആരോപണങ്ങളാണ് വിദ്യാർഥികൾ ഉന്നയിച്ചത്. ജാതീയ വേർതിരിവുകളെ കുറിച്ച് അന്വേഷിക്കുന്ന കമ്മിഷനിൽ ഒരു എസ്.സി\ എസ്.ടി പ്രതിനിധി പോലുമില്ല. സർക്കാർ വിദ്യാർത്ഥികളുമായി കൃത്യമായി ആശയവിനിമയം നടത്തിയിട്ടുമില്ല. ഇടയ്ക്കിടെ അന്വേഷണ കമ്മീഷനുകളെ നിയമിച്ചത് കൊണ്ട് എന്താണ് കാര്യമെന്നും അവർ ചോദിച്ചു.

മൂന്ന് വർഷം പഠിക്കാനുള്ള സാമ്പത്തികം നിങ്ങൾക്കുണ്ടോ എന്നാണ് ഡയറക്ടർ ശങ്കർ മോഹനും ചെയർമാൻ അടൂർ ഗോപാലകൃഷ്ണനും നടത്തുന്ന അഭിമുഖത്തിൽ ചോദിക്കുന്ന ചോദ്യം. വിദ്യാർത്ഥികൾക്ക് ഇ ഗ്രാന്റ്സ് ലഭിച്ചിട്ടില്ല. വലിയ സംവരണ അട്ടിമറിയാണ് ശങ്കർ മോഹൻ നടത്തുന്നത്. പത്ത് സംവരണ സീറ്റുകളുള്ള എഡിറ്റിംഗ് വിഭാഗത്തിൽ ആകെ നാല് പേർക്ക് മാത്രമാണ് പ്രവേശനം നൽകിയിരിക്കുന്നത്. അഡ്മിഷന്റെ ചുമതലയുള്ള എൽബിഎസ് ഈ പ്രശ്നം ഉന്നയിച്ച് ഡയറക്ടർക്കയച്ച കത്തുകളും വിദ്യാർത്ഥികളുടെ പക്കലുണ്ട്.

കോവിഡിന് ശേഷം എല്ലാ കോളേജുകളും തുറക്കണമെന്നുള്ള സർക്കാരിന്റെ ഉത്തരവ് വന്ന ശേഷവും ആറ് മാസമാണ് ഇൻസ്റ്റിറ്റ്യൂട്ട് അടച്ചിട്ടത്. പിന്നീട് വിദ്യാർഥികൾ പ്രശ്നമുണ്ടാക്കിയപ്പോഴാണ് മറ്റൊരിടത്ത് വെച്ച് ക്ലാസുകൾ ആരംഭിച്ചത്. മൂന്ന് വർഷമുണ്ടായിരുന്ന കോഴ്സ് വെട്ടിച്ചുരുക്കി രണ്ട് വർഷമാക്കി. കൂടാതെ അഡ്മിഷൻ സമയത്ത് ഡയറക്ടറുടെ ഏത് തീരുമാനങ്ങളും പാലിക്കാൻ ബാധ്യസ്ഥരാണെന്ന ബോണ്ടും വിദ്യാർത്ഥികളെ കൊണ്ട് ഒപ്പിട്ട് വാങ്ങാറുണ്ട്.ഡയറക്ടറുടെ തീരുമാനങ്ങൾ അനുസരിച്ചില്ലെങ്കിൽ അവരെ പുറത്താക്കാനും ഡയറക്ടർക്ക് സാധിക്കുന്ന തരത്തിലാണ് ബോണ്ട്. ക്യാംപസിന്
പുറത്ത് പോകണമെങ്കിൽ ഡിപ്പാർട്മെന്റ് മേധാവിയുടെ അനുവാദം വാങ്ങേണ്ടി വരുന്ന അവസ്ഥയാണ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ