KERALA

ശ്രീറാം വെങ്കിട്ടരാമനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍; മനഃപൂര്‍വമല്ലാത്ത നരഹത്യാ വകുപ്പ് ഒഴിവാക്കിയതിനെതിരെ ഹര്‍ജി

തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ നടപടിക്കെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചു

നിയമകാര്യ ലേഖിക

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ കൊലപാതകത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ സർക്കാർ ഹൈക്കോടതിയിൽ. പ്രതികൾക്കെതിരായ മനപ്പൂർവമല്ലാത്ത നരഹത്യാവകുപ്പ് ഒഴിവാക്കിയതിനെതിരെയാണ് ഹര്‍ജി. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ നടപടിക്കെതിരെയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. ശ്രീറാം വെങ്കിട്ടരാമനെതിരെ വാഹനാപകട കേസിൽ മാത്രം വിചാരണ നടത്താനായിരുന്നു കീഴ്ക്കോടതി ഉത്തരവ്. ശ്രീറാമിനെതിരെ 304(2) വകുപ്പ് പ്രകാരം മനഃപൂർവമല്ലാത്ത നരഹത്യ ഒഴിവാക്കി, 304(a) വകുപ്പ് നിലനിർത്തിയിരുന്നു.

രക്തത്തില്‍ മദ്യത്തിന്‍റെ അളവ് കണ്ടെത്താനായില്ലെന്നും മദ്യപിച്ച് വാഹനമോടിച്ചതിന് തെളിവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ശ്രീറാം വെങ്കിട്ടരാമന്‍ കോടതിയെ സമീപിച്ചിരുന്നത്. കൊലപാതക കേസില്‍ നിന്ന് ഒഴിവാക്കണമെന്നായിരുന്നു ആവശ്യം. ഈ വിടുതല്‍ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി വിധി.

വഫാ ഫിറോസിനെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകളില്‍ മോട്ടോർ വാഹന നിയമപ്രകാരമുള്ള വകുപ്പുകൾ മാത്രമേ നിലനില്‍ക്കുവെന്നും പ്രതികളുടെ വിടുതൽ ഹർജിയിൽ കീഴ്ക്കോടതി ഉത്തരവിട്ടിരുന്നു. വാഹനമോടിച്ചത് താനല്ലെന്നും ഒപ്പമുണ്ടായിരുന്നെന്ന പേരില്‍ പ്രതിയാക്കാന്‍ കഴിയില്ലെന്നും കേസില്‍ നിന്നും ഒഴിവാക്കണമെന്നുമായിരുന്നു വഫയുടെ ആവശ്യം.

2020 ഫെബ്രുവരി മൂന്നിനാണ് പ്രത്യേക അന്വേഷണസംഘം ശ്രീറാമിനേയും വഫയേയും പ്രതികളാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ