വിഴിഞ്ഞത്തെ പ്രതിഷേധം 
KERALA

വിഴിഞ്ഞം സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍; മത്സ്യത്തൊഴിലാളികളുമായി ഇന്ന് ചര്‍ച്ച, ക്ഷണം സ്വീകരിച്ച് ലത്തീന്‍ അതിരൂപത

മന്ത്രി അബ്ദുറഹുമാനാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന കാര്യം സമരക്കാരെ അറിയിച്ചത്.

വെബ് ഡെസ്ക്

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട സമരത്തില്‍ ചർച്ചയ്ക്കായുള്ള സർക്കാർ ക്ഷണം സ്വീകരിച്ച് ലത്തീന്‍ അതിരൂപത. വെള്ളിയാഴ്ച ചർച്ച നടത്താമെന്നാണ് സർക്കാർ സമരക്കാരെ അറിയിച്ചിരിക്കുന്നത്. മന്ത്രി വി അബ്ദുറഹ്മാനാണ് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന കാര്യം സമരക്കാരെ അറിയിച്ചത്. സമയവും സ്ഥലവും നിശ്ചയിക്കാന്‍ മന്ത്രി ആന്റണി രാജുവിനെ ചുമതലപ്പെടുത്തിയതായാണ് വിവരം.

സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചതില്‍ സന്തോഷമെന്ന് ഫാദര്‍ യൂജിന്‍ പെരേര ദ ഫോര്‍ത്ത് ന്യൂസിനോട് പറഞ്ഞു. വെള്ളിയാഴ്ച ഡല്‍ഹിയില്‍ നിന്ന് തിരിച്ചത്തിയ ശേഷം ചര്‍ച്ചയുടെ സമയവും സ്ഥലവും നിശ്ചയിച്ചക്കുമെന്നാണ് മന്ത്രി അബ്ദുറഹ്മാന്‍ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ പുനരധിവാസത്തിന്റെ കാര്യത്തില്‍ ചര്‍ച്ച നടത്താമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. തങ്ങള്‍ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ പൂര്‍ണ്ണമായി സര്‍ക്കാര്‍ അംഗീകരിക്കാതെ സമരത്തില്‍ നിന്നും പിന്‍മാറില്ലെന്നും അദ്ദേഹം പറഞ്ഞു. മത്സ്യ തൊഴിവാളികള്‍ ശക്തമായ രീതിയില്‍ സമരം നടത്തിയതു കൊണ്ട് മാത്രമാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചര്‍ച്ചയ്ക്ക് വിളിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മത്സ്യത്തൊഴിലാളികളുടെ സമരം വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തെ ബാധിച്ച സാഹചര്യത്തില്‍ പ്രശ്‌നം പരിഹരിക്കണമെന്ന് അദാനി ഗ്രൂപ്പ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

സമരം ശക്തമാവുന്നതിനിടെ പ്രതിഷേധക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ വ്യാഴാഴ്ച സമരപന്തല്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന കാര്യം അറിയിച്ചത്‌

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ