KERALA

എംജി വി സിയായി ഡോ. സാബു തോമസിന് പുനർനിയമനം നൽകണം: ഗവർണർക്ക് കത്ത് നൽകി സർക്കാർ

എംജി സർവകലാശാല വി സിയുടെ പ്രായപരിധി 65 ആയി നിശ്ചയിച്ചിട്ടുള്ളതിനാൽ സാബു തോമസിന് പുനർനിയമനം നൽകാമെന്നാണ് സർക്കാർ നിലപാട്

വെബ് ഡെസ്ക്

ഈ മാസം കാലാവധി അവസാനിക്കുന്ന എംജി സർവകലാശാല വി സി ഡോ. സാബു തോമസിന് പുനർനിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാർ. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി ഗവർണർക്ക് കത്ത് നൽകി. സാബു തോമസിന്റെ കാലാവധി അവസാനിക്കുമ്പോൾ പകരക്കാരനായി ആരെ നിയമിക്കണമെന്ന് ഗവർണർ സർക്കാരിനോട് നിർദേശം തേടിയിരുന്നു. ഇതിന് മറുപടിയായാണ് സർക്കാർ ഇപ്പോൾ കത്തയച്ചിരിക്കുന്നത്.

എംജി സർവകലാശാല വിസിയുടെ പ്രായപരിധി 65 ആയി നിശ്ചയിച്ചിട്ടുള്ളതിനാൽ സാബു തോമസിന് പുനർനിയമനം നൽകാമെന്നാണ് സർക്കാരിന്റെ നിലപാട്. ഡോ. സാബു തോമസിന്റെ കാലാവധി ഈ മാസം 27ന് അവസാനിക്കാനിരിക്കെയാണ് നീക്കം.

കണ്ണൂർ സർവകലാശാല വി സി ഡോ. ഗോപിനാഥ്‌ രവീന്ദ്രന്റെ പുനർനിയമനം ചോദ്യം ചെയ്തുള്ള ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുമ്പോഴാണ് വീണ്ടും പുനർനിയമനം. സാങ്കേതിക സർവകലാശാല വി സി ഡോ. രാജശ്രീയെ സുപ്രീംകോടതി വിധിയെ തുടർന്ന് പിരിച്ചുവിട്ടതിന് സമാനമായി സാബു തോമസിനേയും പിരിച്ചുവിടാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസ് ഗവർണർ നൽകിയിരിക്കുമ്പോഴാണ് അദ്ദേഹത്തിന് പുനർനിയമനം നൽകണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.

ഡോ. സാബു തോമസിന്റെ നിലവിലെ വി സി നിയമനം സര്‍വകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവർണർ കാരണം കാണിക്കാൻ നോട്ടീസ് നൽകിയിട്ടുള്ളത്. എന്നാൽ ഹൈക്കോടതി ഇടപെടലുള്ളതിനാൽ അദ്ദേഹം സ്ഥാനത്ത് തുടരുകയാണ്. ആദ്യ നിയമനം തന്നെ ചട്ടവിരുദ്ധം എന്ന് ചൂണ്ടിക്കാട്ടി സാബു തോമസിനെതിരെയുള്ള ക്വാവാറണ്ടോ ഹർജിയും കോടതിയുടെ പരിഗണയിലാണ്. അതിനാൽ സെർച്ച് കമ്മിറ്റി കൂടാതെ സാബു തോമസിന് പുനർനിയമനം നൽകിയാൽ അത് വീണ്ടും നിയമക്കുരുക്കാകും.

താൽക്കാലിക വി സി നിയമനങ്ങൾ സർക്കാരിന്റെ താൽപ്പര്യത്തിനൊത്ത് നടക്കട്ടെ എന്ന നിലപാടിലാണ് ഗവർണർ. എന്നാൽ സ്ഥിരം വിസി നിയമനം ചട്ടപ്രകാരം നടത്താനാണ് ഗവർണറുടെ ഉദ്ദേശ്യം. ഗവർണറുടെ കാലാവധി അവസാനിക്കുന്നതുവരെ ഇൻ ചാർജ് വി സിമാരെ വച്ച് ഭരണം നടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. അതുകൊണ്ടാണ് സെർച്ച് കമ്മിറ്റി രൂപീകരണത്തിൽ യൂണിവേഴ്സിറ്റികൾ തങ്ങളുടെ പ്രതിനിധിയെ നൽകാൻ വിമുഖത കാട്ടുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ