KERALA

ലീവ് സറണ്ടര്‍ മരവിപ്പിച്ച ഉത്തരവ് നീക്കി; തുക പിന്‍വലിക്കാന്‍ നാല് വര്‍ഷത്തെ ലോക്ക് ഇന്‍ പിരീഡ്

മുന്‍വര്‍ഷങ്ങളിലെ ലീവ് സറണ്ടര്‍ തുക സര്‍ക്കാര്‍ ജീവനക്കാരുടെ പിഎഫില്‍ ലയിപ്പിക്കും

ദ ഫോർത്ത് - തിരുവനന്തപുരം

സംസ്ഥാന സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം മരവിപ്പിച്ച ഉത്തരവ് പിൻവലിച്ചു. കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ലീവ് സറണ്ടർ സംവിധാനം സംസ്ഥാന സർക്കാർ മരവിപ്പിച്ചത്. പിന്നീട് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ഡിസംബർ 31 വരെ സർക്കാർ ഉത്തരവ് നീട്ടുകയായിരുന്നു.

ഡിസംബർ 31 വരെ ലീവ് സറണ്ടർ ചെയ്ത് പണം കൈപ്പറ്റുന്നതിനുള്ള വിലക്ക് ഇതോടെ അവസാനിക്കും

ഇതോടെ നടപ്പ് സാമ്പത്തിക വർഷത്തെ ലീവ് ഏപ്രിൽ മാസത്തിൽ ജീവനക്കാർക്ക് സറണ്ടർ ചെയ്ത് പണം കൈപ്പറ്റാനാൻ സാധിക്കും. ഡിസംബർ 31 വരെ ലീവ് സറണ്ടർ ചെയ്ത് പണം കൈപ്പറ്റുന്നതിനുള്ള വിലക്ക് ഇതോടെ അവസാനിക്കും.

മുൻവർഷങ്ങളിലെ ലീവ് സറണ്ടർ തുക ജീവനക്കാരുടെ പിഎഫിൽ ലയിപ്പിക്കാനാണ് തീരുമാനം. നാല് വർഷത്തിന് ശേഷം ഇവർക്ക് ഈ തുക പിഎഫിൽ നിന്ന് പിൻവലിക്കാൻ സാധിക്കും. നിലവിലെ സർവീസ് ചട്ടങ്ങൾ അനുസരിച്ച് ഒരു വർഷത്തെ മുപ്പത് അവധികളാണ് ജീവനക്കാർക്ക് സറണ്ടർ ചെയ്യാൻ സാധിക്കുക.

അതിശക്തരായി സതീശനും ഷാഫിയും; ചോദ്യം ചെയ്യപ്പെടുക കെ സുരേന്ദ്രന്റെ നേതൃത്വത്തെ, രാഷ്ട്രീയ നേട്ടംകൊയ്ത് സന്ദീപ്, പാലക്കാട് നല്‍കുന്ന ഉത്തരങ്ങള്‍

രാഹുലിന് വന്‍ ഭൂരിപക്ഷം, വിജയം 18,806 വോട്ടുകൾക്ക്, പ്രിയങ്കയുടെ ഭൂരിപക്ഷം 408036 | Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയില്‍ ചരിത്രവിജയവുമായി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ മുന്നണി | Maharashtra Jharkhand Election Results Live

'കെ സുരേന്ദ്രനെ അടിച്ചുപുറത്താക്കി ചാണക വെള്ളം തളിക്കണം'; രൂക്ഷ വിമര്‍ശനവുമായി സന്ദീപ് വാര്യര്‍

ചെങ്കോട്ട കാത്ത് എല്‍ഡിഎഫ്; ചേലക്കരയില്‍ പ്രദീപിന്റെ ലീഡ് 11000 കടന്നു