KERALA

മെഡി. കോളേജിലെ പീഡനം: പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമിച്ച അഞ്ച് ജീവനക്കാർക്ക് സസ്പെന്‍ഷന്‍; ഒരാളെ പിരിച്ചുവിട്ടു

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണത്തിന് ശേഷമാണ് ജീവനക്കാര്‍ക്കെതിരായ നടപടി.

വെബ് ഡെസ്ക്

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്ന യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി. ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് സര്‍ക്കാര്‍ നടപടി. അഞ്ച് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യുകയും ഒരാളെ പിരിച്ചുവിടുകയും ചെയ്തു. യുവതിയുടെ പരാതിയില്‍ നേരത്തെ പോലീസ് കേസെടുത്തിരുന്നു.

ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയെ സ്വാധീനിക്കാന്‍ ശ്രമിച്ച നഴ്സിങ് അസിസ്റ്റൻഡ് അഞ്ച് പേരെയാണ് സസ്പെന്‍ഡ് ചെയ്തത്. താത്കാലിക ജീവക്കാരിയെ പിരിച്ചു വിടുകയും ചെയ്തു. ഇവരും യുവതിയുടെ മൊഴി തിരുത്താന്‍ ശ്രമിച്ചിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണത്തിന് ശേഷമാണ് ജീവനക്കാര്‍ക്കെതിരായ നടപടി. കേസിലെ പ്രതിയായ മെഡിക്കല്‍ കോളേജ് ജീവനക്കാരന്‍ എം എം ശശീന്ദ്രനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇയാളെ തുടര്‍ നിയമ നടപടികളില്‍ നിന്ന് രക്ഷിക്കാനായാണ് സഹപ്രവര്‍ത്തകരില്‍ ചിലര്‍ യുവതിയെ ഭീഷണിപ്പെടുത്തിയത്.

മാര്‍ച്ച് 18നാണ് തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ യുവതി അതിക്രമത്തിന് ഇരയായത്. സര്‍ജിക്കല്‍ ഐസിയുവില്‍ യുവതിയെ കൊണ്ടുവന്നശേഷം മടങ്ങിയ അറ്റന്‍ഡര്‍ കുറച്ചുകഴിഞ്ഞ് തിരികെ വന്നു. മറ്റൊരു രോഗിയുടെ സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് ജീവനക്കാര്‍ പോയ സമയത്തായിരുന്നു അറ്റന്‍ഡര്‍ ശശീന്ദ്രന്‍ യുവതിയെ പീഡിപ്പിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ ഉടനെ അര്‍ധ ബോധാവസ്ഥയായതിനാല്‍ യുവതിക്ക് പ്രതികരിക്കാനായില്ല. പിന്നീട് യുവതി ബന്ധുക്കളോട് വിവരം പറയുകയായിരുന്നു. പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് ഒളിവിലായിരുന്ന പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്തു.

എന്നാല്‍ പ്രതിയെ രക്ഷിക്കാന്‍ സഹജീവനക്കാര്‍ യുവതിയെ സ്വാധീനിക്കാന്‍ ശ്രമിക്കുകയായിരുന്നു. ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റ്, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് എന്നിവരടക്കമുള്ളവര്‍ മൊഴി മാറ്റാനും നുണ പറയാനും പ്രേരിപ്പിച്ചെന്നാണ് യുവതി പരാതി നല്‍കിയത്. നഷ്ടപരിഹാരം വാങ്ങിത്തരാമെന്ന് ഉള്‍പ്പെടെ വാഗ്ദാനം നല്‍കിയെന്നും മാനസികമായി വിഷമമുണ്ടാക്കുന്ന തരത്തിലും സംസാരിച്ചെന്നും യുവതിയുടെ പരാതിയിലുണ്ട്. യുവതിയുടെ പരാതിയെ തുടര്‍ന്ന് മുറിയുടെ പുറത്ത് വനിതാ സെക്യൂരിറ്റി ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. യുവതി ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിനിടെയാണ് സ്വാധീനിക്കാൻ ജീവനക്കാർ ശ്രമം നടത്തിയത്.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം