KERALA

അമൽജ്യോതി കോളേജ് വിഷയത്തില്‍ സർക്കാർ ഇടപെടല്‍; മന്ത്രിമാർ നാളെ കോളേജിലെത്തും

സാങ്കേതിക സർവകലാശാല വിസിയും മരണം സംബന്ധിച്ച് അന്വേഷണം നടത്താൻ ഉത്തരവിട്ടിരുന്നു

വെബ് ഡെസ്ക്

കോട്ടയം കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിൽ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ സർക്കാർ ഇടപെടൽ. വിദ്യാർഥികളുടെ ആവശ്യങ്ങൾക്ക് പരിഹാരം കാണാൻ വിദ്യാർഥി പ്രതിനിധികളും മാനേജ്മെന്റുമായി ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ ആർ ബിന്ദുവും സഹകരണ- രജിസ്ട്രേഷൻ മന്ത്രി വി എൻ വാസവനും ചർച്ച നടത്തും. ബുധനാഴ്ച രാവിലെ 10ന് കോളേജിൽ വച്ചാണ് ചർച്ച.

ജനാധിപത്യ വിരുദ്ധ നടപടികളാണ് കോളേജിൽ നടക്കുന്നതെന്നുള്ള ആരോപണങ്ങളുടെയും പരാതികളുടെയും അടിസ്ഥാനത്തിൽ യുവജന കമ്മിഷനും കേസെടുത്തിട്ടുണ്ട്

സാങ്കേതിക സർവകലാശാല വി സിയും മരണം സംബന്ധിച്ച് അന്വേഷണം നടത്താൻ ഉത്തരവിട്ടിരുന്നു. അന്വേഷണം എത്രയോ വേഗം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ സിൻഡിക്കേറ്റ് അംഗങ്ങളെ വിസി ചുമതലപ്പെടുത്തിയിട്ടുണ്ട്. വിദ്യാർഥിനിയുടെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ വിലയിരുത്തണമെന്നും നിലവിൽ കോളേജിലെ സാഹചര്യങ്ങൾ ഉൾപ്പെടെ റിപ്പോർട്ടിൽ ഉൾപ്പെടുത്തണമെന്നും നിർദേശമുണ്ട്. അന്വേഷണത്തിന് സർവകലാശാല അധികൃതർ നാളെ നേരിട്ടെത്തും. സിൻഡിക്കേറ്റ് അംഗം ഡി. സഞ്ജീവ്, അക്കാദമിക വിഭാഗം ഡീൻ അഡ്വ. ബിനു തോമസ് എന്നിവർക്കാണ് അന്വേഷണ ചുമതല.

ജനാധിപത്യ വിരുദ്ധ നടപടികളാണ് കോളേജിൽ നടക്കുന്നതെന്നുള്ള ആരോപണങ്ങളുടെയും പരാതികളുടെയും അടിസ്ഥാനത്തിൽ യുവജന കമ്മിഷനും കേസെടുത്തിട്ടുണ്ട്. കോളേജിലെ രണ്ടാം വർഷ വിദ്യാർഥിയായിരുന്നു ശ്രദ്ധ സതീഷ്. വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയതോടെ ശക്തമായ പ്രതിഷേധവുമായി സഹപാഠികളും മറ്റ് വിദ്യാർഥികളും രംഗത്തെത്തിയിരുന്നു. കോളേജ് അടച്ചിട്ട് സമരം തണുപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും പ്രതിഷേധത്തിന് അയവ് വന്നിട്ടില്ല.

ഹോസ്റ്റൽ വാർഡനെ മാറ്റാനും കൃത്യമായ അന്വേഷണം നടത്തണമെന്നും ഉൾപ്പെടെയുള്ള ആവശ്യങ്ങളാണ് വിദ്യാർഥികൾ മുന്നോട്ട് വയ്ക്കുന്നത്

കഴിഞ്ഞ ദിവസം രാത്രി കോളേജ് ഹോസ്റ്റൽ അടക്കുകയാണെന്നും അതുകൊണ്ട് വിദ്യാർഥികൾ ഒഴിഞ്ഞ് പോകണമെന്നും അറിയിപ്പ് ലഭിച്ചതായി വിദ്യാർഥികൾ പറഞ്ഞു. ഹോസ്റ്റൽ വാർഡനെ മാറ്റാനും കൃത്യമായ അന്വേഷണം നടത്തണമെന്നും ഉൾപ്പെടെയുള്ള ആവശ്യങ്ങളാണ് വിദ്യാർഥികൾ മുന്നോട്ട് വയ്ക്കുന്നത്. ബുധനാഴ്ച വിദ്യാർഥികൾ കോളേജ് കാമ്പസിൽ നടത്തിയ പ്രതിഷേധത്തിൽ പോലീസ് വിദ്യാർഥികളെ ശാരീരികമായി ഉപദ്രവിച്ചുവെന്ന് പരാതി ഉയർന്നിരുന്നു. എന്നാൽ എംഎൽഎയെ തടഞ്ഞ് വച്ചപ്പോഴാണ് ബലം പ്രയോഗിക്കേണ്ടി വന്നതെന്നാണ് പോലീസ് ഭാഷ്യം.

ശ്രദ്ധയുടെ നീതിക്കായി ഏതറ്റം വരെയും പോരാടുമെന്ന് വിദ്യാർഥികൾ പറഞ്ഞു. ഹോസ്റ്റൽ വാർഡനെ പുറത്താക്കണമെന്നും അവരാണ് ശ്രദ്ധയുടെ മരണത്തിന് കാരണമെന്നുമാണ് വിദ്യാർഥികൾ പറയുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ