കേരള സാങ്കേതിക സര്‍വകലാശാലയില്‍ വിസിയെ സഹായിക്കാനെന്ന പേരില്‍ സിന്‍ഡിക്കേറ്റ് ഉപസമിതിയെ നിയോഗിച്ച സിന്‍ഡിക്കേറ്റ് യോഗ തീരുമാനം തടഞ്ഞ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാല നിയമം അനുസരിച്ചാണ് ഗവര്‍ണറുടെ ഇടപെടല്‍. സിന്‍ഡിക്കേറ്റും ബോര്‍ഡ് ഓഫ് ഗവര്‍ണേന്‍സും പാസാക്കിയ പ്രമേയങ്ങളാണ് ഗവര്‍ണര്‍ തടഞ്ഞത് ചെയ്തത്.
സിന്‍ഡിക്കേറ്റും ബോര്‍ഡ് ഓഫ് ഗവര്‍ണേന്‍സും പാസാക്കിയ പ്രമേയങ്ങളാണ് ഗവര്‍ണര്‍ തടഞ്ഞത് ചെയ്തത്.
യൂണിവേഴ്സിറ്റി ആക്റ്റ്, 2015 ലെ സെക്ഷന്‍ 10 (3) പ്രകാരമുള്ള വ്യവസ്ഥകള്‍ പ്രയോഗിച്ചാണ് ഗവര്‍ണര്‍ ചാന്‍സലര്‍ എന്ന നിലയില്‍ സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റിന്റെയും ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിന്റെയും പ്രമേയങ്ങള്‍ താല്‍ക്കാലിക മായി തടഞ്ഞതെന്ന് രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു. കെടിയു സിന്‍ഡിക്കേറ്റ് പാസാക്കിയ ഈവര്‍ഷം ജനുവരി ഒന്നിനും, ഫെബ്രുവരി 17നും പാസാക്കിയ പ്രമേയങ്ങളോട് വൈസ് ചാന്‍സലറും വിയോജിപ്പ് അറിയിച്ചിരുന്നു.
പ്രയോഗിച്ചത് യൂണിവേഴ്സിറ്റി ആക്റ്റ്, 2015 ലെ സെക്ഷന്‍ 10 (3) പ്രകാരമുള്ള വ്യവസ്ഥകള്‍
കെടിയുവില്‍ വിസിയെ നിയന്ത്രിക്കാന്‍ സിന്‍ഡിക്കേറ്റ് ഉപസമിതിയെ നിയോഗിച്ച സംഭവം വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. സര്‍വകലാശാലകളുടെ ദൈനം ദിനകാര്യങ്ങള്‍ക്ക് വിസിയെ സഹായിക്കാനെന്ന പേരിലാണ് പികെ ബിജു അധ്യക്ഷനായി നാലംഗ ഉപസമിതിയെ വെച്ചത്. ചാന്‍സലറും വിസിയും തമ്മിലെ കത്തിടപാടുകള്‍ സിന്‍ഡിക്കേറ്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നു ഇതേ യോഗത്തില്‍ തീരുമാനം കൈക്കൊണ്ടിരുന്നു. ഈ നിര്‍ദേശവും ഗവര്‍ണര്‍ തടഞ്ഞിട്ടുണ്ട്.