KERALA

പരസ്പരം മിണ്ടാതെ ഗവര്‍ണറും മുഖ്യമന്ത്രിയും; പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

ചായ സത്കാരത്തില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രി മടങ്ങി

വെബ് ഡെസ്ക്

പുതിയ മന്ത്രിമാരായ ഗണേഷ് കുമാറിന്റെയും കടന്നപ്പള്ളി രാമചന്ദ്രന്റെയും സത്യപ്രതിജ്ഞാ ചടങ്ങില്‍ പരസ്പരം മിണ്ടാതെയും നോക്കാതെയും മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും. പത്ത് മിനിട്ടോളം നീണ്ട ചടങ്ങില്‍ മുഖത്തോടുമുഖം നോക്കാതെയാണ് ഇരുവരും വേദി പങ്കിട്ടത്.

രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണറായിരുന്നു ആദ്യം വേദിയിലെത്തിയത്. പിന്നാലെയെത്തിയ മുഖ്യമന്ത്രി ഹസ്തദാനത്തിനോ സംസാരത്തിനോ മുതിരാതെ ചടങ്ങ് ആരംഭിക്കുകയായിരുന്നു. കടന്നപ്പള്ളിയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെ ഗണേഷ് കുമാറിനും ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

ചടങ്ങിന് ശേഷം ഗവര്‍ണര്‍ നടത്തിയ ഔദ്യോഗിക ചായ സല്‍ക്കാരത്തില്‍ നിന്നും മുഖ്യമന്ത്രിയും മന്ത്രിമാരും സ്പീക്കറും വിട്ടുനിന്നു. മന്ത്രി സഭയിലെ പുതിയ അംഗങ്ങള്‍ മാത്രമാണ് സല്‍ക്കാരത്തില്‍ പങ്കെടുത്തത്.

സര്‍വകലാശാല സെനറ്റുകളിലേക്ക് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഗവര്‍ണറും സര്‍ക്കാരും കൊമ്പുകോര്‍ത്ത ശേഷം ആദ്യമായാണ് മുഖ്യമന്ത്രിയുമായി വേദി പങ്കിടുന്നത്. സംഘപരിവാര്‍ അനുകൂലികളെ സര്‍വകലാശാലകളില്‍ തിരുകി കയറ്റുവെന്ന് ആരോപിച്ച് ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐ ഗവര്‍ണര്‍ക്കെതിരെ ശക്തമായ സമരം നടത്തിയിരുന്നു

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം