KERALA

പ്രതിഷേധിച്ചത് 25,000 പേര്‍, ബാക്കിയുള്ള ജനങ്ങളുടെ പിന്തുണയുണ്ട്; വീണ്ടും ഗവര്‍ണര്‍

എല്ലാ സംസ്ഥാനങ്ങളും യുജിസി നിയമങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണ്. സുപ്രീംകോടതിയുടെ ഉത്തരവാണത്. അതിനെ തിരസ്‌കരിക്കുന്ന ഒരു നിയമവും നടപ്പാക്കാനാകില്ലെന്നും ഗവര്‍ണര്‍

വെബ് ഡെസ്ക്

സര്‍വകലാശാല വിഷയത്തില്‍ കേരള സര്‍ക്കാറിന് എതിരെ ആഞ്ഞടിച്ച് വീണ്ടും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാലകളുടെ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെട്ടതിനുള്ള ഒരുപാട് ഉദാഹരണങ്ങളുണ്ടെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി. സര്‍വകലാശാല വിസി നിയമനങ്ങളില്‍ സര്‍ക്കാരിന് യാതൊരു റോളുമില്ല. അതിന്റെ ഉത്തരവാദിത്വം ചാന്‍സലര്‍ക്കാണ് എന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. സിപിഎമ്മിന്റെ നേതൃത്വത്തില്‍ രാജ്ഭവന്‍ ഉപരോധം സംഘടിപ്പിച്ചതിന് പിന്നാലെയാണ് ഗവര്‍ണറുടെ പ്രതികരണം.

എല്ലാ സംസ്ഥാനങ്ങളും യുജിസി നിയമങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണ്. 

സര്‍വകലാശാലകളിലെ സ്വജനപക്ഷപാതത്തെ കേരളത്തിലെ ഒരു വിഭാഗം അനൂകൂലിക്കുകയാണ്. അതാണ് ഇന്ന് രാജ്ഭവന്‍ മാര്‍ച്ചില്‍ കണ്ടത്. പക്ഷേ മറ്റ് ജനങ്ങള്‍ തനിക്കൊപ്പമാണെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.

എല്ലാ സംസ്ഥാനങ്ങളും യുജിസി നിയമങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണ്. സുപ്രീംകോടതിയുടെ ഉത്തരവാണത്. അതിനെ തിരസ്‌കരിക്കുന്ന ഒരു നിയമവും നടപ്പാക്കാനാകില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കുന്നു. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും നീക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിനിടെ ആണ് ഗവര്‍ണറുടെ പ്രതികരണം.

സര്‍വകലാശാലകളുടെ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെട്ടതിനുള്ള ഒരുപാട് ഉദാഹരണങ്ങളുണ്ട്. അതുപോലെ സര്‍ക്കാര്‍ കാര്യങ്ങളില്‍ താന്‍ ഇടപെട്ടതിന് ഒരു ഉദാഹരണമെങ്കിലും കാണിക്കാമെങ്കില്‍ രാജിവെയ്ക്കും. വൈസ് ചാന്‍സലറെ സര്‍വകലാശാലയില്‍ കയറ്റില്ലെന്ന് ഭീഷണിപെടുത്തിയത് കൊണ്ടാണ് ഡിജിപിക്ക് കത്തെഴുതിയത്. അതിനെ ഒരിക്കലും കൈകടത്തലായി കാണാനാകില്ല. വിസിക്ക് സുരക്ഷാ ഒരുക്കണമെന്ന് മാത്രം പറഞ്ഞിട്ടുള്ളു. ഡിജിപിക്ക് കത്തെഴുതാന്‍ ഏതൊരു പൗരനും അവകാശമുണ്ട്.

സര്‍വകലാശാലകളുടെ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെട്ടതിനുള്ള ഒരുപാട് ഉദാഹരണങ്ങളുണ്ട്. അതുപോലെ സര്‍ക്കാര്‍ കാര്യങ്ങളില്‍ താന്‍ ഇടപെട്ടതിന് ഒരു ഉദാഹരണമെങ്കിലും കാണിക്കാമെങ്കില്‍ രാജിവെയ്ക്കും

മന്ത്രിമാരുടെ പേര്‍സണല്‍ സെക്രട്ടറിമാര്‍ വരെ താനുമായുള്ള ചര്‍ച്ചകള്‍ക്ക് വരാറുണ്ട്. അതിനെ പറ്റി തിരക്കിയപ്പോള്‍ അവര്‍ക്ക് മന്ത്രിമാരെ പോലെ അധികാരങ്ങള്‍ ഉണ്ടെന്നാണ് പറഞ്ഞത്. അതുകൊണ്ടാണ് പേര്‍സണല്‍ സെക്രട്ടറിമാരെ ചര്‍ച്ചകള്‍ക്ക് അയക്കാന്‍ പാടില്ലെന്ന് മുഖ്യമന്ത്രിക്ക് കത്തയച്ചത്. കോടതിയുടെ ഉത്തരവിനായി കാത്തിരിക്കുകയാണ്. അത് വന്ന ശേഷം മറ്റ് നടപടികളിലേക്ക് കടക്കുമെന്നും ഗവര്‍ണര്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍