ആരിഫ് മുഹമ്മദ് ഖാൻ, പിണറായി വിജയൻ 
KERALA

'ബില്ലുകള്‍ പലതും അധികാരപരിധി മറികടന്ന് പാസാക്കി'; മുഖ്യമന്ത്രിയുടെ ഓര്‍മ്മപ്പെടുത്തലിന് ഗവര്‍ണറുടെ മറുപടി

മാസത്തിലൊരിക്കലെങ്കിലും ഭരണകാര്യങ്ങള്‍ വിശദീകരിക്കാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രിയുടെ നിലപാടിനോടും ഗവര്‍ണര്‍ അതൃപ്തി രേഖപ്പെടുത്തി

ദ ഫോർത്ത് - തിരുവനന്തപുരം

നിയമസഭ പാസാക്കുകയും ഗവര്‍ണറുടെ അനുമതി കാത്തുകിടക്കുകയും ചെയ്യുന്ന ബില്ലുകളില്‍ കൂടുതല്‍ വിശദീകരണം തേടി ആരിഫ് മുഹമ്മദ് ഖാന്‍. എട്ടു ബില്ലുകള്‍ രാജ്ഭവനിലുണ്ടെന്ന മുഖ്യമന്ത്രിയുടെ ഓര്‍മ്മപ്പെടുത്തലിന് നല്‍കിയ മറുപടിയിലാണ് ആരിഫ് മുഹമ്മദ് ഖാന്‍ നിലപാട് വിശദീകരിച്ചത്. നിയമസഭ പാസാക്കിയ ബില്ലുകള്‍ നിയമാനുസൃതമെന്ന് ഉറപ്പില്ല. ബില്ലുകള്‍ പലതും അധികാരപരിധി മറികടന്ന് പാസാക്കിയതാണെന്നും മുഖ്യമന്ത്രിയുടെ കത്തിന് ഗവര്‍ണര്‍ മറുപടി നല്‍കി. മാസത്തിലൊരിക്കലെങ്കിലും ഭരണകാര്യങ്ങള്‍ വിശദീകരിക്കാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രിയുടെ നിലപാടിനോടും ഗവര്‍ണക്ക് അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബില്ലുകളില്‍ പലതും നിയമാനുസൃതമെന്ന് ഉറപ്പില്ലെന്നും ചിലത് സംസ്ഥാനത്തിന്റെയും നിയമസഭയുടെയും അധികാര പരിധി മറികടന്ന് പാസാക്കിയതാണെന്നും ഗവര്‍ണര്‍ കത്തിലൂടെ വ്യക്തമാക്കുന്നു

ബില്ലുകള്‍ സംബന്ധിച്ച സംശയം ദൂരീകരിക്കാന്‍ മന്ത്രിമാര്‍ രാജ്ഭവനില്‍ നേരിട്ടെത്തി വിശദീകരണം നല്‍കണം. ബില്ലുകളില്‍ പലതും നിയമാനുസൃതമെന്ന് ഉറപ്പില്ലെന്നും ചിലത് സംസ്ഥാനത്തിന്റെയും നിയമസഭയുടെയും അധികാര പരിധി മറികടന്ന് പാസാക്കിയതാണെന്നും ഗവര്‍ണര്‍ കത്തിലൂടെ വ്യക്തമാക്കുന്നുണ്ട്. മുഖ്യമന്ത്രി ഭരണകാര്യങ്ങള്‍ മാസത്തിലൊരിക്കങ്കിലും വിശദീകരിക്കാന്‍ തയ്യാറാകണം. അതാണ് ശരിയായ കീഴ്വഴക്കമെന്നും ഗവര്‍ണര്‍ പറയുന്നു. മാത്രമല്ല, വകുപ്പ് മന്ത്രിമാര്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ എത്തുമ്പോള്‍ അതാത് വകുപ്പുകളിലെ സെക്രട്ടറിമാരെ കൊണ്ടുവരുന്നതിന് പകരം പ്രൈവറ്റ് സെക്രട്ടറിമാരെയാണ് കൂടെ കൂട്ടുന്നതെന്നും ഗവര്‍ണര്‍ മുഖ്യമന്ത്രിയെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. മുഖ്യമന്ത്രി കത്ത് നല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും മതിയായ പരിഗണന ലഭിക്കുന്നില്ലെന്ന മാധ്യമ വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ഗവര്‍ണര്‍ മറുപടി കത്തുമായി രംഗത്തെത്തിയത്.

രണ്ടാഴ്ച മുമ്പാണ് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കത്തയച്ചത്

രണ്ടാഴ്ച മുമ്പാണ് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കത്തയച്ചത്. നിയമസഭ പാസാക്കിയ എട്ടു ബില്ലുകള്‍ രാജ്ഭവനിലെത്തിയിട്ട് മാസങ്ങളായി. തീരുമാനം കാത്ത് പ്രധാന ബില്ലുകള്‍ അലമാരയിലുണ്ടെന്ന് ഗവര്‍ണറെ ഓര്‍മ്മിപ്പിക്കുകയായിരുന്നു മുഖ്യമന്ത്രി. ബില്ലുകളില്‍ ഒപ്പിടണമെന്ന് മുഖ്യമന്ത്രി കത്തിലൂടെ നേരിട്ട് പറയുന്നില്ലെങ്കിലും സൂചന നല്‍കുകയായിരുന്നു ഉദ്ദേശ്യം.

എന്നാല്‍, രാജ്ഭവനിലുള്ള വിവാദ ബില്ലുകളിലൊന്നും ഒപ്പുവയ്ക്കില്ലെന്ന മുന്‍ നിലപാടിലുറച്ച് നില്‍ക്കുകയാണ് ആരിഫ് മുഹമ്മദ് ഖാന്‍. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ - ഗവര്‍ണര്‍ നീക്കു പോക്ക് ഏത് തലത്തിലാകുമെന്നുള്ളതാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ ആകാംക്ഷ.

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍

'എന്റെ അനുജത്തിയെ നോക്കിക്കോണം'; വോട്ടഭ്യർഥിച്ച് രാഹുൽ, വയനാട്ടില്‍ പത്രിക സമർപ്പിച്ച് പ്രിയങ്ക ഗാന്ധി