ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ 
KERALA

ഗവര്‍ണര്‍-വി സി പോര്: ഇന്ന് നിര്‍ണായക ദിനം, ഹര്‍ജികളില്‍ ഹൈക്കോടതിയില്‍ വിശദമായ വാദം

ചാന്‍സലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉള്‍പ്പെടെ എതിര്‍ കക്ഷികള്‍ ഇന്ന് വിശദീകരണം സമര്‍പ്പിച്ചേക്കും

വെബ് ഡെസ്ക്

ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിനെതിരെ വൈസ് ചാന്‍സലര്‍മാര്‍ നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കണ്ണൂര്‍ സര്‍വകലാശാല വി സി ഡോ. ഗോപിനാഥ് രവീന്ദ്രന്‍, മുന്‍ കേരള സര്‍വകലാശാല വി സി മഹാദേവന്‍ പിള്ള ഉള്‍പ്പെടെ ഏഴ് വി സിമാര്‍ നല്‍കിയാണ് ഹര്‍ജികളാണ് കോടതി പരിഗണിക്കുക. ചാന്‍സലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉള്‍പ്പെടെ എതിര്‍ കക്ഷികള്‍ ഇന്ന് വിശദീകരണം സമര്‍പ്പിച്ചേക്കും.

കാരണം കാണിക്കല്‍ നോട്ടീസ് നിയമ വിരുദ്ധമാണെന്നും അതിനാല്‍ റദ്ദാക്കണമെന്നുമാണ് ഹര്‍ജിക്കാരുടെ ആവശ്യം. നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കാതെയാണ് നോട്ടീസ് അയച്ചതെന്നാണ് വാദം. നേരത്തെ വി സിമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാന്‍ അവസരം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ മറുപടി നല്‍കാതെ വി സിമാര്‍ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ഗവര്‍ണറുടെ നോട്ടീസിന് മറുപടി നല്‍കുകയല്ലേ വേണ്ടതെന്ന് കഴിഞ്ഞദിവസം കോടതി വാക്കാല്‍ ചോദിച്ചിരുന്നു.

അതേസമയം ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിന്മേല്‍ മറുപടി നല്‍കാനുള്ള കാലാവധി ഇന്ന് അവസാനിക്കും. അതിനിടെയാണ് നോട്ടീസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് വി സിമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. നോട്ടീസ് നടപടിക്രമം പാലിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ച് പരിശോധിക്കുക.

കണ്ണൂര്‍, കേരള, എംജി, കാലിക്കറ്റ്, ഫിഷറീസ്, മലയാളം, കേരള ശാസ്ത്ര സാങ്കേതിക സര്‍വകലാശാല, കാലടി സംസ്കൃത സര്‍വകലാശാല, കുസാറ്റ് സര്‍വകലാശാലകളിലെ വിസിമാരോടാണ് ഗവർണർ രാജി ആവശ്യപ്പെട്ടത്. രാജി വെക്കില്ലെന്ന് വിസിമാർ നിലപാടെടുത്തതോടെ ഗവർണർ കാരണം കാണിക്കല്‍ നോട്ടീസ് അയക്കുകയായിരുന്നു.

ഒറ്റദിനം നാലുരൂപ ഇടിഞ്ഞു, റബ്ബര്‍വില കുത്തനെ താഴേക്ക്; വില്ലന്‍ വേഷമണിഞ്ഞു ടയര്‍ കമ്പനികള്‍, ടാപ്പിങ് നിര്‍ത്താനൊരുങ്ങി കര്‍ഷകര്‍

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

അർബൻ ഇലക്ട്രിക് എസ് യു വി; മാരുതി ഇവി എക്സ് ടോയോട്ടയ്ക്കും വിൽക്കാം

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം