KERALA

സര്‍ക്കാര്‍ ജീവനക്കാരുടെ ബയോമെട്രിക് പഞ്ചിങ് വൈകും; സ്പാർക്കുമായി ബന്ധിപ്പിക്കുന്നതില്‍ കാലതാമസമെന്ന് ചീഫ് സെക്രട്ടറി

ഈ വര്‍ഷത്തെ ആദ്യ പ്രവൃത്തിദിനമായ ഇന്നുമുതൽ പഞ്ചിങ് ഏർപ്പെടുത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്

വെബ് ഡെസ്ക്

സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളില്‍ ബയോമെട്രിക് പഞ്ചിങ് നടപ്പാക്കുന്നതിനുള്ള സമയം നീട്ടി സർക്കാർ. ജനുവരി അവസാനം വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. ഇതിനകം കളക്ട്രേറ്റുകളിലും ഡയറക്ടറേറ്റുകളിലും പഞ്ചിങ് സംവിധാനം ഒരുക്കാനാണ് നിർദേശം.

ഇന്നുമുതൽ പഞ്ചിങ് ഏർപ്പെടുത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. പഞ്ചിങ് സംവിധാനം കേന്ദ്രീകൃത ഡാറ്റാബേസ് സംവിധാനമായ സ്പാർക്കായി ബന്ധിപ്പിക്കുന്നതിലെ കാലതാമസമാണ് നീട്ടാൻ കാരണം. ഈ മാസം അവസാനത്തോടെ നടപടി പൂർത്തിയാക്കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.

പഞ്ചിങ് സംവിധാനം നടപ്പാക്കുന്നത് സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യക്ഷമത ഉറപ്പുവരുത്താന്‍

സെക്രട്ടേറിയേറ്റ്, ഡയറക്ടറേറ്റുകള്‍, വകുപ്പ് മേധാവി ഓഫീസുകള്‍, കളക്ടറേറ്റുകള്‍ എന്നിവിടങ്ങളിലായിരുന്നു ആദ്യഘട്ടത്തില്‍ പഞ്ചിങ് നടപ്പാക്കാന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍, നിലവില്‍ ഇടുക്കി, പാലക്കാട്, കാസർഗോഡ് കളക്ട്രേറ്റുകളില്‍ മാത്രമാണ് പഞ്ചിങ് സംവിധാനം സജ്ജമായിട്ടുള്ളത് എന്നാണ് വിവരം.

ബയോമെട്രിക് പഞ്ചിങ് സംവിധാനം സ്പാര്‍ക്കുമായി ബന്ധിപ്പിക്കുന്നതോടെ ഉദ്യോഗസ്ഥരുടെ കാര്യക്ഷമത ഉറപ്പാക്കാനാകും എന്നായിരുന്നു വിലയിരുത്തല്‍. ജോലിക്ക് ഹാജരാകാന്‍ വൈകുന്ന ഉദ്യോഗസ്ഥരുടെ ശമ്പളം ഇതിലൂടെ സര്‍ക്കാരിന് പിടിക്കാനാകും. സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യക്ഷമത ഉറപ്പുവരുത്താനാണ് പഞ്ചിങ് സംവിധാനം നടപ്പാക്കുന്നത് എന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവിലും വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ വകുപ്പ് മേധാവികള്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ചീഫ് സെക്രട്ടറി നിര്‍ദേശിച്ചിരുന്നു.

സംസ്ഥാനത്ത് നേരത്തെ പലതവണ പഞ്ചിങ് സംവിധാനം നടപ്പാക്കാന്‍ വിവിധ സര്‍ക്കാരുകളുടെ കാലത്ത് ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ഇത് പൂര്‍ണമായും നടപ്പാക്കാന്‍ സാധിച്ചിരുന്നില്ല. ഇ കെ നായനാര്‍ സര്‍ക്കാരിന്റെ അവസാന കാലത്താണ് സെക്രട്ടേറിയറ്റിന്റെ അനക്‌സില്‍ പഞ്ചിങ് സംവിധാനം ഏര്‍പ്പെടുത്തിയത്. പിന്നീട് 2001ല്‍ എ കെ ആന്റണി സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാര്‍ ഓഫീസുകളില്‍ പഞ്ചിങ് സംവിധാനം വ്യാപകമായി നടപ്പാക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനെതിരെ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. 2010 മുതല്‍ വിവിധ സര്‍ക്കാർ ഓഫീസുകളില്‍ പഞ്ചിങ് ഉണ്ടായിരുന്നുവെങ്കിലും അതല്ലാതെയുളള ഒപ്പിടല്‍ ഹാജരാണ് ഭൂരിപക്ഷവും ഉപയോഗപ്പെടുത്തിയിരുന്നത്.

എല്ലാ കണ്ണുകളും പാലക്കാട്ടേക്ക്; ഇഞ്ചോടിഞ്ച് പോരാട്ടം, ഇനിയെണ്ണുക പഞ്ചായത്തുകളിലെ വോട്ടുകള്‍ | Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്ര തൂത്തുവാരി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നിലെത്തി ഇന്ത്യ മുന്നണി| Maharashtra Jharkhand Election Results Live

കന്നിയങ്കത്തില്‍ മിന്നുന്ന പ്രകടനവുമായി പ്രിയങ്ക; ലീഡ് രണ്ട് ലക്ഷത്തിലേക്ക്

പെര്‍ത്തില്‍ 'പെരുത്ത' തിരിച്ചടി, ഓസീസിനെ 104 റണ്‍സിന് പുറത്താക്കി, ഇന്ത്യക്ക് ആദ്യ ഇന്നിങ്ങ്‌സില്‍ 46 റണ്‍സ് ലീഡ്

മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍; മുന്നേറ്റം തുടര്‍ന്ന് പ്രധാന നേതാക്കള്‍