സംസ്ഥാനത്തെ റേഷൻ വിതരണമേഖല കടുത്തപ്രതിസന്ധിയിൽ. കഴിഞ്ഞ മാസത്തെ കമ്മീഷന്‍ തുക മുഴുവൻ ലഭിക്കാത്തതാണ് റേഷൻ വ്യാപാരികളുടെ പ്രതിസന്ധിക്ക് കാരണം. ഒക്ടോബർ മാസത്തിലെ കമ്മീഷൻ തുകയിൽ 49 ശതമാനം മാത്രമാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. കമ്മീഷൻ തുക ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ശനിയാഴ്ച മുതൽ സംസ്ഥാന വ്യാപകമായി റേഷൻ കടകൾ അനിശ്ചിതകാലത്തേക്ക് അടച്ചിടാനുള്ള തീരുമാനത്തിലാണ് റേഷൻ വ്യാപാരികൾ. വിഷയത്തിൽ സർക്കാർ ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് റേഷൻ വ്യാപാരികൾ.
അരി വില കുതിച്ചുയരുന്ന സാഹചര്യത്തിൽ റേഷന്‍ കടകള്‍ കൂടി അടച്ചിടുന്നത് സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുസഹമാക്കുമെന്ന കാര്യത്തിൽ സംശയമില്ല