പാഠ്യേതര മികവിന് എസ്എസ്എല്‍സി, പ്ലസ്ടു വിദ്യാർഥികള്‍ക്ക് നല്‍കുന്ന ഗ്രേസ് മാർക്ക് പുനഃസ്ഥാപിച്ചു. ഈ അക്കാദമിക വർഷം മുതല്‍ ഗ്രേസ് മാർക്ക് നല്‍കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കോവിഡിനെ തുടർന്ന് നിർത്തിവെച്ച ഗ്രേസ് മാർക്ക് പുനഃസ്ഥാപിക്കുന്നത് രണ്ട് വർഷത്തിന് ശേഷമാണ്.
പാഠ്യേതര വിഷയങ്ങളില്‍ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്കുള്ള ഗ്രേസ് മാര്‍ക്ക് ആനുകൂല്യം ഈ അധ്യയന വര്‍ഷം മുതല്‍ പുനഃസ്ഥാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചിരുന്നു. സംസ്ഥാന കായികമത്സരങ്ങളും ശാസ്ത്രമേളയും പൂര്‍ത്തിയാകുകയും സ്കൂൾ കലോത്സവം അടുത്ത ആഴ്ച തുടങ്ങാനിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇതോടെ ഈ വര്‍ഷം മുതൽ വിദ്യാര്‍ഥികൾക്ക് ഗ്രേയ്സ് മാര്‍ക്കിന് അപേക്ഷിക്കാം.