പാറശാല ഷാരോണ്‍ കൊലക്കേസില്‍ പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. പോലീസ് കസ്റ്റഡിയിലിരിക്കെ ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് പിന്നാലെ ചികില്‍സയിലിരിക്കെയാണ് അറസ്റ്റ് നടപടി പൂര്‍ത്തിയാക്കിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മജിസ്ട്രേറ്റും അന്വേഷണ ഉദ്യോഗസ്ഥനും ആശുപത്രിയില്‍ നേരിട്ട് എത്തിയാണ് അറസ്റ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. മജിസ്ട്രേറ്റ് ഗ്രീഷ്മയുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
മജിസ്ട്രേറ്റും അന്വേഷണ ഉദ്യോഗസ്ഥനും ആശുപത്രിയില്‍ നേരിട്ട് എത്തിയാണ് അറസ്റ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്
തിരുവനന്തപുരം പാറശാലയില്‍ യുവാവിനെ വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ ഞായറാഴ്ചയായിരുന്നു വനിതാ സുഹൃത്തായ ഗ്രീഷ്മയെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് ഇന്ന് കോടതിയില്‍ ഹാജരാക്കാനിരിക്കെ ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. നെടുമങ്ങാട് പോലീസ് സ്റ്റേഷനില്‍ വെച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ശുചിമുറിയിലേക്ക് പോയ ഗ്രീഷ്മ അവിടെ സൂക്ഷിച്ചിരുന്ന അണുനാശിനി കുടിക്കുകയായിരുന്നു
ശുചിമുറിയിലേക്ക് പോയ ഗ്രീഷ്മ അവിടെ സൂക്ഷിച്ചിരുന്ന അണുനാശിനി കുടിക്കുകയായിരുന്നു. ആത്മഹത്യാശ്രമം തിരിച്ചറിഞ്ഞ ഉടനെ ഗ്രീഷ്മയെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഛര്‍ദിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ഗ്രീഷ്മയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന ഗ്രീഷ്മയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.