KERALA

സിഐസിയിൽ കൂട്ട രാജി; ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ച് ഹക്കീം ഫൈസി

വെബ് ഡെസ്ക്

കോഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസിൽ (സിഐസി) ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ച് ഹക്കീം ഫൈസി ആദൃശേരി. സമസ്ത-ലീഗ് ഭിന്നത ഒത്തുതീർപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഹക്കീം ഫൈസിയുടെ രാജി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ പക്കലാണ് രാജിക്കത്ത് സമർപ്പിച്ചത്. ഹക്കീം ഫൈസിക്ക് പുറമെ 117 പേർ കൂടി സിഐസിയിൽ നിന്നും രാജിവച്ചു.

താങ്കളുടെ ആവശ്യപ്രകാരം മാത്രമാണ് രാജിയെന്നും സമസ്ത ഉന്നയിച്ച ആരോപണങ്ങൾ അംഗീകരിക്കുന്നില്ലെന്നും ഫൈസി കത്തിൽ വ്യക്തമാക്കി. സിഐസിയുടെ ഭരണഘടനയ്ക്കും തീരുമാനങ്ങൾക്കും വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും യഥാർത്ഥത്തിൽ തന്നെ ബലിയാടാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

RESIGNATION LETTER.pdf
Preview

സമസ്ത-ലീഗ് പ്രശ്നത്തിന് പരിഹാരം കണ്ടെത്താനായി സാദിഖലി ശിഹാബ് തങ്ങളുമായി ഇന്നലെയാണ് ഹക്കീം ഫൈസി കൂടിക്കാഴ്ച നടത്തിയത്. രണ്ട് മണിക്കൂറോളം നീണ്ട ചർച്ചയിൽ മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും സമസ്ത നേതാക്കളും ഉൾപ്പടെയുള്ളവർ പങ്കെടുത്തിരുന്നു. പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ ഫൈസിയുടെ രാജിയിൽ കുറഞ്ഞ നടപടിയൊന്നും പോരെന്ന നിലപാടിലായിരുന്നു സമസ്ത. ഇതോടെ സാദിഖലി തങ്ങൾ ഹക്കീം ഫൈസിയോട് രാജി ആവശ്യപ്പെടുകയായിരുന്നു.

പുരോഗമന ചിന്താഗതി ഉയർത്തി പിടിച്ച ഹക്കീം ഫൈസിയുമായി സമസ്‌ത ഏറെ നാളായി തർക്കത്തിലായിരുന്നു. ലീഗുമായുള്ള തർക്കം രൂക്ഷമായതിനെ തുടർന്ന് സമസ്‌തയുടെ എല്ലാ സ്ഥാനത്ത് നിന്നും ഫൈസിയെ നീക്കിയിരുന്നു. സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തി എന്നാരോപിച്ചായിരുന്നു നടപടി. തുടർന്ന് കോഴിക്കോട് നാദാപുരത്ത് വാഫി സ്ഥാപനങ്ങളുടെ ശിലാസ്ഥാപന- ഉദ്ഘാടന ചടങ്ങുകളിൽ സാദിഖലി ശിഹാബ് തങ്ങളോടൊപ്പം വേദി പങ്കിട്ടതും സമസ്തയെ ചൊടിപ്പിച്ചിരുന്നു.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്