KERALA

ഹക്കീം ഫൈസി സിഐസി ജനറൽ സെക്രട്ടറി സ്ഥാനം ഇന്ന് ഒഴിയും; തീരുമാനം പാണക്കാട് നടന്ന കൂടിക്കാഴ്ചയിൽ

വെബ് ഡെസ്ക്

ഹക്കീം ഫൈസി ആദൃശേരി കോഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ് ജനറൽ സെക്രട്ടറി സ്ഥാനം രാജിവയ്ക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമായി ഇന്നലെ പാണക്കാട്ട് നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ഹക്കീം ഫൈസി രാജിക്കത്ത് നൽകുമെന്ന് ചർച്ചയ്ക്ക് ശേഷം സാദിഖലി തങ്ങൾ പറഞ്ഞു. ചർച്ച രണ്ട് മണിക്കൂറോളം നീണ്ടു. മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും ചർച്ചയിൽ പങ്കെടുത്തിരുന്നു. ഹക്കീം ഫൈസിക്കെതിരെ സമസത നിലപാട് ശക്തമാക്കിയതിന് പിന്നാലെയാണ് നടപടി.

പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ ഹക്കീം ഫൈസിയുടെ രാജിയിൽ കുറഞ്ഞ നടപടിയൊന്നും പോരെന്ന നിലപാടിലായിരുന്നു സമസ്ത. ഇതോടെ സാദിഖലി തങ്ങൾ ഹക്കീം ഫൈസിയോട് രാജി ആവശ്യപ്പെടുകയായിരുന്നുവെന്നാണ് വിവരം. അതേസമയം രാജി പ്രഖ്യാപനത്തെ കുറിച്ച് പ്രതികരിക്കാൻ ഹക്കീം ഫൈസി തയ്യാറായില്ല.

സംഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും ആദര്‍ശവിരുദ്ധ പ്രചാരണങ്ങളുടെയും പേരില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അച്ചടക്കനടപടി സ്വീകരിച്ച അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരിയുടെ കൂടെ സംഘടനാ നേതാക്കളും പ്രവര്‍ത്തകരും വേദി പങ്കിടരുതെന്ന് നേരത്തെ സമസ്ത വാര്‍ത്താകുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തെ പൊതുപരിപാടികളില്‍ പങ്കടുപ്പിക്കരുതെന്ന നിര്‍ദേശവും ഉണ്ടായിരുന്നു. സമസ്ത യുവനേതാക്കളുടെ വിലക്കിന് പിന്നാലെ 'വാഫി' പരിപാടിയില്‍ ഹക്കീം ഫൈസി ആദൃശ്ശേരിക്കൊപ്പം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ വേദി പങ്കിട്ടിരുന്നു. കോഴിക്കോട് നാദാപുരത്ത് വാഫി സ്ഥാപനങ്ങളുടെ ശിലാസ്ഥാപന- ഉദ്ഘാടന ചടങ്ങുകളിലാണ് തങ്ങള്‍ പങ്കെടുത്തത്. ഇതും സമസ്തയെ ചൊടിപ്പിച്ചിരുന്നു.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്