KERALA

50 ലക്ഷം നഷ്ടപരിഹാരം നല്‍കണം; ഹര്‍ഷിന വീണ്ടും സമരത്തിലേക്ക്

നഷ്ടപരിഹാരം ആവശ്യപ്പെട്ട് 13 ന് സെക്രട്ടറിയേറ്റിന് മുന്നില്‍ സത്യഗ്രഹ സമരം നടത്തുമെന്ന് ഹര്‍ഷീന

ദ ഫോർത്ത് - കോഴിക്കോട്

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹര്‍ഷിന വീണ്ടും സമരത്തിലേക്ക്. 13ന് സെക്രട്ടറിയേറ്റിന് മുന്നില്‍ സത്യഗ്രഹ സമരം നടത്തുമെന്ന് ഹര്‍ഷിന വ്യക്തമാക്കി. 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യം. നഷ്ടപരിഹാരത്തിനായി നിയമസഭാ സമ്മേളനം വരെ കാത്തിരിക്കുമെന്നും നടപടി ഉണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ഹര്‍ഷിന വ്യക്തമാക്കി.

കുറ്റക്കാരായ ഡോക്ടർമാർക്ക് നിയമസഹായം നല്‍കാനുള്ള ഡോക്ടർമാരുടെ സംഘടനകളുടെ നീക്കം മനുഷ്യത്വരഹിതമെണെന്ന് ഹര്‍ഷിന ചൂണ്ടിക്കാട്ടുന്നു. വയറ്റില്‍ കത്രിക കുടുങ്ങിയത് ചികിത്സാ പിഴവാണെന്നും ഇക്കാര്യം സംഘടനകള്‍ തിരിച്ചറിയണമെന്നും അവര്‍ വ്യക്തമാക്കി. ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ളവരെ പ്രതിചേര്‍ത്ത പോലീസ് നടപടിക്ക് പിന്നാലെ 104-ാം ദിവസം ഹര്‍ഷിന സമരം അവസാനിപ്പിച്ചിരുന്നു.

2017 നവംബര്‍ 30ന് ഹര്‍ഷിനയുടെ മൂന്നാമത്തെ പ്രസവശസ്ത്രക്രിയ നടത്തിയ സംഘത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍, ജൂനിയര്‍ റസിഡന്റ്, രണ്ട് നഴ്‌സുമാര്‍ എന്നിവരെയാണ് പുതിയതായി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. നാലുപേരും ഇക്കാലയളവില്‍ മെഡിക്കല്‍ കോളേജിലെ ജീവനക്കാരായിരുന്നു. ഇവരെ പ്രതിചേര്‍ത്താണ് അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നാല് പ്രതികള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ