KERALA

കത്രിക വയറ്റില്‍ കുടുങ്ങിയ സംഭവം: ഡിഎംഒ ഓഫീസിനു മുന്നില്‍ പ്രതിഷേധിച്ച ഹര്‍ഷിന അറസ്റ്റില്‍

നീതിയും നിയമവും ഇല്ലെന്ന് ഹര്‍ഷിന

വെബ് ഡെസ്ക്

ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റില്‍ മറന്നുവച്ച സംഭവത്തില്‍ മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിനെതിരെ പ്രതിഷേധിച്ച ഹര്‍ഷിന അറസ്റ്റില്‍. ഡിഎംഒ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ച ഭര്‍ത്താവും പിന്തുണച്ചെത്തിയവരുമടക്കം 12 പേരെയാണ് അറസ്റ്റ് ചെയ്തത്. സമാധാനപരമായി സമരം ചെയ്ത തങ്ങളെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.

'ഇപ്പോഴും ഇരയായ നമ്മളാണ് കുറ്റക്കാര്‍. എവിടെയാണ് നീതി. എവിടെയാണ് നിയമം. എല്ലാ ഭവിഷ്യത്തും അനുഭവിക്കുകയും മരണം വരെ അനുഭവിക്കാനും പോകുന്ന നമ്മളെയാണ് പോലീസ് അറസ്റ്റു ചെയ്യുന്നത്'
ഹര്‍ഷിന

ഡിഎംഒ യ്ക്ക് സമര്‍പ്പിച്ച പോലീസ് റിപ്പോര്‍ട്ട് വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ഷിനയുടെ പ്രതിഷേധം. ഒരുപാട് വേദന അനുഭവിച്ചതാണെന്നും പിന്മാറാന്‍ തയ്യാറല്ലെന്നും ഹര്‍ഷിന വ്യക്തമാക്കി. 'ഇപ്പോഴും ഇരയായ നമ്മളാണ് കുറ്റക്കാര്‍. എവിടെയാണ് നീതി. എവിടെയാണ് നിയമം. എല്ലാ ഭവിഷ്യത്തും അനുഭവിക്കുകയും മരണം വരെ അനുഭവിക്കാനും പോകുന്ന നമ്മളെയാണ് പോലീസ് അറസ്റ്റു ചെയ്യുന്നത്' ഹര്‍ഷിന മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വയറ്റില്‍ കത്രിക കുടുങ്ങിയത് മെഡിക്കല്‍ കോളേജിലാണെന്ന പോലീസ് റിപ്പോര്‍ട്ട്, മെഡിക്കല്‍ ബോര്‍ഡ് തള്ളിയതിന് പിന്നാലെ സമരവുമായി മുന്നോട്ട് പോകാനാണ് ഹര്‍ഷിനയുടെ തീരുമാനം. സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്യാനുള്ള തീരുമാനത്തിലാണ് ഹര്‍ഷിന. ആടിനെ പട്ടിയാക്കുകയാണ് മെഡിക്കല്‍ ബോര്‍ഡെന്നും നീതിക്കായി ഏതറ്റം വരെ പോകുമെന്നും ഹര്‍ഷിന പ്രതികരിച്ചു. മെഡിക്കല്‍ ബോര്‍ഡിനെതിരെ സംസ്ഥാന മെഡിക്കല്‍ ബോര്‍ഡിന് അപ്പീല്‍ നല്‍കാനാണ് ഹര്‍ഷിനയുടെ തീരുമാനം.

ഏത് ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയിലാണ് വയറ്റില്‍ കത്രിക കുടുങ്ങിയതെന്ന് പറയാന്‍ കഴിയില്ലെന്നായിരുന്നു മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തല്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗത്തിലാണ് പോലീസ് റിപ്പോര്‍ട്ട് മുഴുവനായി തള്ളിയത്. എന്നാല്‍ നേരത്തേയുള്ള അന്വേഷണ റിപ്പോര്‍ട്ടുമായി മുന്നോട്ട് പോകാനാണ് പോലീസിന്റെ തീരുമാനം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ