KERALA

ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: ഡോക്ടറേയും നഴ്സുമാരെയും അറസ്റ്റ് ചെയ്ത് വിട്ടയച്ചു

ദ ഫോർത്ത് - കോഴിക്കോട്

കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയ്ക്കിടെ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ സി കെ രമേശൻ, മെഡിക്കൽ കോളേജിലെ സ്റ്റാഫ് നഴ്സുമാരായ എം രഹന, കെ ജി മഞ്ജു എന്നിവരെയാണ് അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം ജാമ്യത്തിൽ വിട്ടയച്ചത്. മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണറാണ് മൂന്നുപേരുടേയും അറസ്റ്റ് രേഖപ്പെടുത്തിയത്.

കേസിൽ നാല് പ്രതികളാണുള്ളത്. ഹാജരാകണമെന്ന് കാണിച്ച് നാലുപേർക്കും പോലീസ് നോട്ടീസ് നൽകിയിരുന്നു. രണ്ടാംപ്രതി ഡോ. ഷഹന പോലീസിന് മുന്നിൽ ഹാജരായില്ല.

2017 നവംബർ 30ന് കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ഹർഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ നടത്തിയ സംഘത്തിലുണ്ടായിരുന്നവരാണ് പോലീസ് അന്വേഷണത്തിൽ പ്രതികളായത്. ജില്ലാ മെഡിക്കൽ ബോർഡ് പോലീസിന്റെ അന്വേഷണ റിപ്പോർട്ട് തള്ളിയെങ്കിലും പോലീസ് മുന്നോട്ടുപോയി.

പോലീസ് കുറ്റക്കാരെന്ന് കണ്ടെത്തിയവർക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകാമെന്ന് നിയമോപദേശം ലഭിച്ചിരുന്നു. 338, 386 വകുപ്പുകളനുസരിച്ച് കുറ്റം ചുമത്തുന്നതിനും, അറസ്റ്റുമായി മുന്നോട്ട് പോകുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്കും തടസ്സമില്ലെന്നാണ് അന്വേഷണ സംഘത്തിന് നിയമോപദേശം ലഭിച്ചത്. ജില്ലാ ഗവൺമെന്റ് പ്ലീഡർ ആന്റ് പബ്ലിക്ക് പ്രോസിക്യൂട്ടർ കെ ജയകുമാറാണ് അന്വേഷണ ഉദ്യോഗസ്ഥനായ മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണർ കെ സുദർശന് നിയമോപദേശം നൽകിയത്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?