KERALA

യൂത്ത് ലീഗ് മണിപ്പൂർ ഐക്യദാർഢ്യ പ്രകടനത്തിൽ വിദ്വേഷ മുദ്രാവാക്യം; മുന്നൂറോളം പേർക്കെതിരെ കേസ്, പ്രവർത്തകനെ പുറത്താക്കി

മതവിദ്വേഷം പരത്തുന്ന മുദ്രാവാക്യം വിളിച്ചു നല്‍കിയ വ്യക്തിക്കെതിരെ നടപടി സ്വീകരിച്ചതായി യൂത്ത് ലീഗ് സംസ്ഥാന നേതൃത്വം.

ദ ഫോർത്ത് - കോഴിക്കോട്

മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത മണിപ്പുർ ഐക്യദാർഢ്യ ദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് സംഘടിപ്പിച്ച റാലിയിൽ വിദ്വേഷപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ നടപടി. സംഭവത്തില്‍ കണ്ടാലറിയാവുന്ന 300 ഓളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകരമാണ് കേസ്. മതവിദ്വേഷം പരത്തുന്ന മുദ്രാവാക്യം വിളിച്ചു നല്‍കിയ വ്യക്തിക്കെതിരെ നടപടി സ്വീകരിച്ചതായി യൂത്ത് ലീഗ് സംസ്ഥാന നേതൃത്വവും അറിയിച്ചു.

മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടായിരുന്നു, മുസ്ലിം യൂത്ത് ലീഗ് കാഞ്ഞങ്ങാട് നഗരത്തില്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ചത്

മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടായിരുന്നു, മുസ്ലിം യൂത്ത് ലീഗ് കാഞ്ഞങ്ങാട് നഗരത്തില്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ചത്. സ്ത്രീകള്‍ ഉള്‍പ്പടെ നൂറ് കണക്കിന് പേര്‍ പങ്കെടുത്ത റാലിയില്‍ പ്രകോപനവും വര്‍ഗ്ഗീയ വിദ്വേഷം നിറഞ്ഞതുമായ മുദ്രാവാക്യം വിളി ഉയരുകയായിരുന്നു. പ്രകോപനകരമായ രീതിയില്‍ അബ്ദുൽ സലാം എന്ന പ്രവര്‍ത്തകന്‍ മുദ്രാവാക്യം വിളിച്ചു കൊടുക്കുമ്പോള്‍ മറ്റുള്ളവര്‍ അത് ആവേശത്തോടെ ഏറ്റുവിളിക്കുകയായിരുന്നു.

മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വക്കറ്റ് ഫൈസല്‍ ബാബുവിന്റെ നേതൃത്വത്തിലായിരുന്നു മണിപ്പൂര്‍ ഐക്യദാര്‍ഢ്യ റാലി നടന്നത്. റാലിയില്‍ പ്രകോപനകരവും മതവിദ്വേഷം പരത്തുന്നതുമായ മുദ്രാവാക്യം വിളിച്ചതിനെതിരെ ബിജെപി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് പ്രശാന്ത് നല്‍കിയ പരാതിയില്‍ ഹോസ്ദുര്‍ഗ് പോലീസ് കണ്ടാലറിയാവുന്ന 300 ഓളം പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

153 എ പ്രകാരംമതവികാരം വ്രണപ്പെടുത്തല്‍, അന്യായമായസംഘം ചേരല്‍ തുടങ്ങി ജാമ്യമില്ല വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. അതേ സമയം, ഇത്തരത്തിലുള്ള സംഭവങ്ങളെ ഒരിക്കലും പിന്തുണയ്ക്കുന്നില്ലെന്ന നിലപാടിലാണ് യൂത്ത് ലീഗ് നേതൃത്വം. മതവിദ്വേഷം പരത്തുന്ന മുദ്രാവാക്യം വിളിച്ച് നല്‍കിയാളെ പര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് അറിയിച്ചു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ