KERALA

നെല്ല് സംഭരിച്ചതിന്റെ കുടിശിക തുക ഒരു മാസത്തിനകം കർഷകർക്ക് വിതരണം ചെയ്യണം; സപ്ലൈകോയ്ക്ക് ഹൈക്കോടതിയുടെ നിർദേശം

നിയമകാര്യ ലേഖിക

സംസ്ഥാനത്തെ കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിച്ചതിന്റെ കുടിശിക തുക ഒരു മാസത്തിനകം വിതരണം ചെയ്തുവെന്ന് സിവിൽ സപ്ലൈസ് കോർപറേഷൻ ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി. കർഷകരുടെ ബാങ്ക് അക്കൗണ്ട് മുഖേന പണം കൈമാറാമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. ഒക്ടോബർ 30നകം നടപടി റിപ്പോർട്ട് സപ്ലൈകോ കോടതിക്ക് സമർപ്പിക്കണം. പണം നൽകാനുളള ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നും സപ്ലൈകോയുടെ നിലപാട് നീതീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

50,000 രൂപവരെയുള്ള കുടിശിക ഉടൻ നൽകുമെന്നും കൂടുതൽ ലഭിക്കാനുള്ളവർക്ക് 28 ശതമാനം നേരിട്ടും ബാക്കി ബാങ്കുകൾ മുഖേന നൽകുമെന്നും സപ്ലൈകോ അറിയിച്ചെങ്കിലും ബാങ്കിനെ സമീപിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് സപ്ലൈകോ നേരിട്ട് പണം നൽകണമെന്ന് കോടതി നിർദേശിച്ചു

വിഷയം ഹൈക്കോടതിയിലെത്തിയ ഉടനേ 50000 രൂപയ്ക്കു താഴെയുള്ള ബില്ലുകള്‍ സര്‍ക്കാര്‍ നല്‍കി തുടങ്ങിയെങ്കിലും പൂർണമായും പണം നൽകിയിരുന്നില്ല

പാലക്കാട് നെന്‍മേനി പാടശേഖര സമിതി മുന്‍ ചെയര്‍മാന്‍ കെ ശിവാനന്ദന്‍ ഉള്‍പ്പടെ നിരവധി കര്‍ഷകര്‍ നല്‍കിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. നേരത്തെ കർഷകർക്ക് പണം നൽകണമെന്ന് കോടതി നിർദേശിച്ചിരുന്നു. എന്നാൽ ഈ ഉത്തരവ് പാലിക്കാത്തതിനെതിരെ കര്‍ഷകര്‍ നൽകിയ കോടതിയലക്ഷ്യ ഹര്‍ജിയും കോടതിയുടെ പരിഗണനയിലുണ്ട്.

നെല്ല് നല്‍കുമ്പോള്‍ ലഭിക്കുന്ന പാഡി റെസീപ്റ്റ് ഷീറ്റും (പി ആര്‍ എസ്) അപേക്ഷയും പാഡി ഓഫീസിലെത്തിച്ചാല്‍ സംഭരിച്ച നെല്ലിന്റെ വില ഏഴ് ദിവസത്തിനുള്ളില്‍ കര്‍ഷകരുടെ അക്കൗണ്ടിലെത്തുമെന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. വിഷയം ഹൈക്കോടതിയിലെത്തിയ ഉടനേ 50000 രൂപയ്ക്കു താഴെയുള്ള ബില്ലുകള്‍ സര്‍ക്കാര്‍ നല്‍കി തുടങ്ങിയെങ്കിലും പൂർണമായും പണം നൽകിയിരുന്നില്ല.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും