KERALA

സ്വത്ത് ജപ്തി ചെയ്തു; സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ സമര്‍പ്പിച്ച സാന്റിയാഗോ മാര്‍ട്ടിന്റെ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി

893 കോടി രൂപയുടെ സ്വത്ത് താല്‍ക്കാലികമായി ജപ്തി ചെയ്ത നടപടിക്കെതിരെ സമര്‍പിച്ച അപ്പീലാണ് തള്ളിയത്.

നിയമകാര്യ ലേഖിക

ലോട്ടറിയിടപാടുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഫോഴ്‌സ് ഡയറക്ടറേറ്റ് സ്വത്ത് ജപ്തി ചെയ്തത് ചോദ്യം ചെയ്യുന്ന ഹര്‍ജി സിംഗിള്‍ബെഞ്ച് തള്ളിയതിനെതിരെ സാന്റിയാഗോ മാര്‍ട്ടിന്‍ സമര്‍പിച്ച അപ്പീല്‍ ഹര്‍ജിയും ഡിവിഷന്‍ ബഞ്ച് തള്ളി.

893 കോടി രൂപയുടെ സ്വത്ത് താല്‍ക്കാലികമായി ജപ്തി ചെയ്ത നടപടിക്കെതിരെ സമര്‍പിച്ച അപ്പീല്‍ ചീഫ് ജസ്റ്റിസ് ആശിഷ് ജെ ദേശായി, ജസ്റ്റിസ് വി ജി അരുണ്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് തള്ളിയത്.

സംസ്ഥാനത്തെ ലോട്ടറി നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് ലോട്ടറിക്കച്ചവടം നടത്തിയ കേസില്‍ സാന്റിയാഗോ മാര്‍ട്ടിന്‍ പങ്കാളിയായ എം ജെ അസോസിയേറ്റ്സിനെതിരെ സിബിഐ കുറ്റപത്രം നല്‍കിയതിന് പിന്നാലെയാണ് കള്ളപ്പണം വെളുപ്പിക്കുന്നത് തടയല്‍ നിയമപ്രകാരം ഇഡി കേസ് രജിസ്റ്റര്‍ ചെയ്ത് സ്വത്തുക്കള്‍ ജപ്തി ചെയ്തത്.

തനിക്ക് എം ജെ അസോസിയേറ്റ്സില്‍ 51 ശതമാനം ഓഹരിയും മറ്റൊരു പങ്കാളിയായ ജയമോഹന് 49 ശതമാനം ഓഹരിയുമാണുള്ളതെന്നും പാര്‍ട്ണര്‍ഷിപ്പ് കമ്പനിയുടെ പേരിലുള്ള കേസില്‍ തന്റെ സ്വത്തില്‍ നിന്ന് 464.35 കോടി രൂപയുടെ സ്വത്തുക്കള്‍ മാത്രമേ ജപ്തി ചെയ്യാനാവൂയെന്നായിരുന്നു സാന്റിയാഗോ മാര്‍ട്ടിന്റെ വാദം. ജപ്തി നടപടികള്‍ക്കെതിരെ സ്വതന്ത്ര അതോറിറ്റിയെയും അപ്പെലറ്റ് ട്രൈബ്യൂണലിനെയും സമീപിക്കാമെന്നിരിക്കെ നേരിട്ട് ഹൈകോടതിയെ സമീപിച്ചത് നിയമപരമല്ലെന്നായിരുന്നു ഇഡിയുടെ വാദം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ