കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി 
KERALA

സിറോ മലബാര്‍ സഭ ഭൂമി ഇടപാട്; ജാമ്യമെടുക്കാന്‍ ആലഞ്ചേരി നേരിട്ട് ഹാജരാകണോ? ഹൈക്കോടതി വിധി ഇന്ന്

ഭൂമി ഇടപാടുകളിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി ജോഷി വർഗീസ് നൽകിയ കേസിലാണ് നേരിട്ട് ഹാജരാകണമെന്ന മജിസ്ട്രേറ്റ് കോടതി ഉത്തരവുണ്ടായത്

നിയമകാര്യ ലേഖിക

സിറോ മലബാർ സഭ ഭൂമി ഇടപാട് കേസിൽ ജാമ്യമെടുക്കാൻ കർദിനാൾ ജോർജ് ആലഞ്ചേരി നേരിട്ട് ഹാജരാകണമെന്ന മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിൽ, ഹൈക്കോടതി ഇന്ന് വിധി പറയും. കാക്കനാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് കർദിനാൾ സമർപ്പിച്ച ഹര്‍ജിയിൽ നേരെത്ത കോടതി ഇടക്കാല സ്റ്റേ അനുവദിച്ചിരുന്നു. ജസ്റ്റിസ് എ എ സിയാദ് റഹ്മാനാണ് ഹര്‍ജി പരിഗണിച്ചിരുന്നത്.

ഭൂമി ഇടപാടുകളിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി ജോഷി വർഗീസ് നൽകിയ കേസിലാണ് നേരിട്ട് ഹാജരാകണമെന്ന മജിസ്ട്രേറ്റ് കോടതി ഉത്തരവുണ്ടായത്. ഉത്തരവിൽ ഇളവ് തേടി മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയെങ്കിലും അനുവദിച്ചില്ല. ജാമ്യമെടുക്കാനാണെങ്കിലും അഭിഭാഷകൻ മുഖേന ഹാജരാകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.

കേസിൽ കഴിഞ്ഞ ജൂലൈ ഒന്നിന് ഹാജരാകാനാണ് കര്‍ദ്ദിനാളിന് മജിസ്ട്രേറ്റ് കോടതി നിർദേശം നൽകിയിരുന്നത്. കേസിൽ കർദിനാൾ വിചാരണ നേരിടണമെന്ന എറണാകുളം സെഷന്‍സ് കോടതി ഉത്തരവ് ഹൈക്കോടതിയും ശരിവെച്ചിരുന്നു. മതപരമായ ചുമതലയും പദവിയും വഹിക്കുന്ന തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കി അഭിഭാഷകൻ മുഖേന ഹാജരാകാൻ അനുവദിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ