KERALA

ഭക്ഷ്യസുരക്ഷ: ഹെൽത്ത് കാർഡ് എടുക്കാൻ ഒരുമാസം കൂടി സാവകാശം

മൂന്നാം തവണയാണ് കാർഡ് എടുക്കാനുള്ള സമയപരിധി നീട്ടുന്നത്

ദ ഫോർത്ത് - തിരുവനന്തപുരം

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ ഹെൽത്ത് കാർഡിലുള്ള സമയപരിധി നീട്ടി. ഹെൽത്ത് കാർഡ് എടുക്കാത്തവർക്കെതിരെയുള്ള നിയമനടപടികൾ ഒരു മാസത്തിന് ശേഷമുണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. സംസ്ഥാനത്ത് എത്രപേർ ഹെൽത്ത് കാർഡ് എടുത്തു എന്ന കാര്യത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. റസ്റ്റോറന്റ് ഉടമകളുടെ അഭ്യർത്ഥന മാനിച്ചാണ് ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയപരിധി നീട്ടിയതെന്നാണ് സൂചന. കഴിഞ്ഞ ദിവസത്തോടെ കാർഡ് എടുക്കാൻ ആരോഗ്യവകുപ്പ് നൽകിയ സമയപരിധി അവസാനിച്ചിരുന്നു. തുടർന്ന് ഇന്ന് സമയം പുതുക്കുകയായിരുന്നു. ഇതോടെ മൂന്നാം തവണയാണ് കാർഡ് എടുക്കാനുള്ള സാവകാശം നൽകുന്നത്.

അതേസമയം ഇനിസാവകാശം ഉണ്ടായിരിക്കില്ലെന്നും അതിനാൽ ഈ കാലാവധിക്കുള്ളിൽ ഹെൽത്ത് കാർഡ് എടുക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. സംസ്ഥാനത്ത് ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വിൽപന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാർക്കുമാണ് ഹെൽത്ത് കാർഡ് നിർബന്ധമാക്കിയത്. രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണറുടെ നിശ്ചിത മാതൃകയിലുള്ള സർട്ടിഫിക്കറ്റാണ് ആവശ്യം. ഡോക്ടറുടെ നിർദേശ പ്രകാരം ശാരീരിക പരിശോധന, കാഴ്ചശക്തി പരിശോധന, ത്വക്ക് രോഗങ്ങൾ, വൃണം, മുറിവ് എന്നിവയുണ്ടോയെന്ന പരിശോധന, വാക്സിനുകളെടുത്തിട്ടുണ്ടോ എന്ന പരിശാധന, പകർച്ചവ്യാധികളുണ്ടോ എന്നറിയുന്നതിനുള്ള രക്തപരിശോധന ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തണം.

സർട്ടിഫിക്കറ്റിൽ ഡോക്ടറുടെ ഒപ്പും സീലും ഉണ്ടായിരിക്കണം. ഒരു വർഷമാണ് ഈ ഹെൽത്ത് കാർഡിൻ്റെ കാലാവധി. ഹെൽത്ത് ഇൻസ്പെക്ടർമാർ ശുചിത്വവും ഹെൽത്ത് കാർഡും പരിശോധിക്കുന്നതാണ്. സ്ഥാപനങ്ങൾ കൂടാതെ മാർക്കറ്റുകൾ ചെക്ക് പോസ്റ്റുകൾ എന്നിവിടങ്ങളിലും പൊതുജനങ്ങളുടെ പരാതി അനുസരിച്ചും അപ്രതീക്ഷിത പരിശോധനകൾ നടത്തുന്നതാണ്. സംസ്ഥാനത്ത് ഭക്ഷ്യവിഷബാധ മരണവും വ്യാപകമായ ഭക്ഷ്യവിഷബാധയും റിപ്പോർ്ട്ട് ചെയ്ത സാഹചര്യത്തിലാണ് സർക്കാർ ഭക്ഷണം കൈകാര്യം ചെയ്യുന്നവർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കാൻ തീരുമാനിച്ചത്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം