KERALA

നിപ സംശയം: ഇന്നലെയും വൈറസ് ബാധ ലക്ഷണങ്ങളോടെ ഒരു മരണം; അടിയന്തര നടപടിക്ക് നിർദേശം നൽകിയെന്ന് ആരോഗ്യമന്ത്രി

വെബ് ഡെസ്ക്

കോഴിക്കോട് ജില്ലയിൽ നിപ സംശയത്തെ തുടർന്ന് അടിയന്തര നടപടിക്ക് നിർദേശം നൽകിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സാമ്പിളുകൾ പരിശോധയ്ക്ക് അയച്ചതിന്റെ ഫലം ഇന്ന് വൈകിട്ടോടെ ലഭിച്ചേക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. രോഗലക്ഷണങ്ങളോടെ മരിച്ചവർക്ക് അടുത്ത സമ്പർക്കമുണ്ടായിരുന്നവരെ കണ്ടെത്തി ഐസൊലേഷനിലേക്ക് മാറ്റാനുള്ള ശ്രമം തുടങ്ങി. വൈറസ് ബാധ ലക്ഷണങ്ങളുമായി ചികിത്സ തേടുന്നവരെ മാറ്റുന്നതായി പ്രത്യേക ഐസൊലേഷൻ സംവിധാനങ്ങൾ സജ്ജീകരിച്ചതായും മന്ത്രി അറിയിച്ചു.

നിപ രോഗലക്ഷണങ്ങളോടെ മൂന്നുപേരാണ് ഇതുവരെ മരിച്ചത്. ഓഗസ്റ്റ് 30നാണ് ആദ്യത്തെയാൾ മരിച്ചത്. നിപ സംശയിക്കാത്തതിനാൽതന്നെ ഇയാളുടെ മൃതദേഹം സംസ്കരിച്ചു. തുടർന്ന് വൈറസ് ബാധ ലക്ഷണങ്ങളോടെ മറ്റൊരു മരണവുമുണ്ടായി. മരിച്ച രണ്ടുവ്യക്തികളുടേയും സമ്പർക്കത്തിലുള്ളവർക്കും രോഗലക്ഷ്ണങ്ങൾ കണ്ടതോടെയാണ് സാംപിളുകൾ പരിശോധനയ്ക്ക് അയച്ചത്. അതിനിടെ തിങ്കളാഴ്ച വൈകിട്ട് മൂന്നാമത്തെ മരണവും സംഭവച്ചു. വടകര സ്വദേശിയായ 28കാരനാണ് മരിച്ചത്. ഇയാളുടെ സാംപിളും പരിശോധനയ്ക്ക് അയച്ചു.

ഇരുപത്തിയഞ്ചുകാരനും ഒൻപതും നാലും വയസ്സുള്ള കുട്ടികളുമാണ് വൈറസ് ബാധ ലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുന്നത്. ഇതിൽ ഒൻപത് വയസുകാരന്റെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. വെന്റിലേറ്റർ സഹായത്തോടെയാണ് കുട്ടി കഴിയുന്നത്.

ആരോഗ്യമന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ കോഴിക്കോട് കളക്ടറേറ്റിൽ നടന്ന അവലോകനയോഗം

ആരോഗ്യവകുപ്പിന്റെ അവലോകന യോഗം കോഴിക്കോട് കളക്ടറേറ്റിൽ തുടങ്ങി. ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. റീന, കളക്ടർ എ ഗീത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ഡിഎംഒ കെകെ രാജാറാം, സബ് കളക്ടർ ചെൽസാസിനി, അസിസ്റ്റന്റ് കളക്ടർ പ്രതീക് ജെയിൻ എന്നിവർ നേരിട്ട് യോഗത്തിൽ പങ്കെടുത്തു. ചീഫ് സെക്രട്ടറി ഡോ. വി വേണു, പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ്‌ ഹനീഫ് എന്നിവർ ഓൺലൈനായും യോഗത്തിൽ പങ്കെടുത്തു.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്