KERALA

'പരിശോധനാ ഫലം ലഭിച്ചിട്ടില്ല'; നിപ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രി

ഒരു മണിക്കൂറിനകം റിപ്പോർട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി

വെബ് ഡെസ്ക്

കേരളത്തിൽ നിപ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. പൂനെയിൽ നിന്നുള്ള ഫലം ഇതുവരെയും ലഭിച്ചിട്ടില്ല. ഒരു മണിക്കൂറിനകം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോഴിക്കോട്ടെ രണ്ട് പനി മരണങ്ങളും നിപ മൂലമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ മാധ്യമങ്ങളില്‍ ഈ വാര്‍ത്ത വന്ന ശേഷവും വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ടിരുന്നുവെന്നും പക്ഷേ പരിശോധനാ ഫലം ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തില്‍ കോഴിക്കോട് റീജിയണല്‍ ഐഡിവിആര്‍എല്‍ ലാബിലും ആലപ്പുഴ എന്‍ഐവി കേരളയിലും നിപ വൈറസ് സ്ഥിരീകരിക്കാന്‍ സാധിക്കും. തിരുവനന്തപരം തോന്നയ്ക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയിലും നിപ വൈറസ് പരിശോധന സാധ്യമാണ്. അത്യന്തം അപകടകരമായ വൈറസായതിനാല്‍, ഒരിടവേളയ്ക്ക് ശേഷം ഔട്ട്‌ബ്രേക്ക് വരികയാണെങ്കില്‍ എവിടെ പരിശോധിച്ചാലും എന്‍ഐവി പൂനൈയില്‍ നിന്നുള്ള സ്ഥിരീകരണം വന്നതിന് ശേഷം മാത്രമേ ഔ​ദ്യോ​ഗിക പ്രഖ്യാപനം പാടുള്ളൂ എന്ന് ഐസിഎംആര്‍ എന്‍ഐവി മാര്‍ഗനിര്‍ദേശമുണ്ട്. ഇത് കാരണമാണ് പൂനെയിൽ നിന്നുള്ള ഫലം ലഭിക്കാനായി കാത്തിരിക്കുന്നത്- വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്ത്.

കോഴിക്കോട് ജില്ലയയില്‍ പനി ബാധിച്ചുണ്ടായ രണ്ട് അസ്വാഭാവിക മരണങ്ങളും നിപ മൂലമൂലമാണെന്ന്‌ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ്‌ അറിയിച്ചത്. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. സംശയമുള്ള നാലു സാമ്പിളുകളുടെ ഫലം കാത്തിരിക്കുകയാണ്. ഡോക്ടര്‍മാരും ആരോഗ്യ വിദഗ്ധരുമടങ്ങിയ കേന്ദ്ര സംഘം ഉടന്‍ കേരളത്തിലേക്ക് എത്തുമെന്നും മന്ത്രി അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ മരുതോങ്കര, തിരുവള്ളൂര്‍ എന്നിവടങ്ങളില്‍ നിന്നുള്ള 49 ഉം 56 ഉം വയസുള്ള രണ്ട് പേര്‍ പനി ബാധിച്ച് മരിച്ചത്. നിപ ലക്ഷണങ്ങള്‍ കണ്ടെത്തിയതോടെയാണ് ഇവരുടെ ശരീര സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചത്. ഇവരിലൊരാളുടെ മൂന്നു ബന്ധുക്കളും ചികിത്സയിലാണ്. ഇവരുടെ സ്രവ സാമ്പിളുകളുടെ ഫലമാണ് ഇനി പുറത്തുവരാനുള്ളത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ