KERALA

നിപ: പുതിയ രോഗികളില്ല, ഹൈ റിസ്ക് പട്ടികയിൽ 357 പേർ; കേന്ദ്രമന്ത്രി പറഞ്ഞത് പോസിറ്റീവ് കേസുകളെ കുറിച്ചെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരത്ത് രോഗം സംശയിച്ച രണ്ടാമത്തെ വ്യക്തിയുടെ ഫലം നെഗറ്റീവ്

ദ ഫോർത്ത് - കോഴിക്കോട്

കോഴിക്കോട്ട് നിപ നിയന്ത്രണ വിധേയമായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിലവില്‍ 1233പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ഇതിനോടകം 36 വവ്വാലുകളുടെ സാമ്പിളുകൾ ശേഖരിച്ചു കഴിഞ്ഞതായും ഇവ പരിശോധനക്കായി അയച്ചതായും മന്ത്രി വ്യക്തമാക്കി. നിപ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുവെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

തിരുവനന്തപുരത്തും സാഹചര്യം സമാനമാണ്. അവിടെ നിന്നുള്ള വാര്‍ത്തകള്‍ ആശ്വാസം പകരുന്നതാണെന്നും, രോഗം സംശയിച്ച രണ്ടാമത്തെ വ്യക്തിയുടെ ഫലവും നെഗറ്റീവാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് നിപ വൈറസ് ലക്ഷണങ്ങൾ പ്രകടിപ്പിച്ച കാട്ടാക്കട സ്വദേശിയുടെ ഫലമാണ് നെഗറ്റീവായത്. നേരത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പനിയെ തുടര്‍ന്ന് ചികിത്സ തേടിയ ഡെന്റല്‍ കോളജ് വിദ്യാര്‍ഥിയെ നിരീക്ഷണത്തിലാക്കിയിരുന്നു. പിന്നിട് നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് നിപ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. നിലവില്‍ ഹൈ റിസ്ക് പട്ടികയില്‍ 357 പേരാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂക്ക് മാണ്ഡവ്യയുടെ പ്രതികരണം കേരളത്തിലെ പോസിറ്റീവ് കേസുകളെ ഉദ്ദേശിച്ചാണെന്നും ആരോഗ്യമന്ത്രി വിശദീകരിച്ചു. കേരളത്തില്‍ നിരവധി നിപ കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രിയുടെ പരാമര്‍ശത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കൂടാതെ, രാജീവ് ഗാന്ധി സെന്‍റർ ഫോർ ബയോടെക്നോളജിയുടെ മൊബൈല്‍ ലാബും, എന്‍ഐവിയുടെ മൊബൈല്‍ ലാബും കോഴിക്കോട്ടെത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ വളരെ പെട്ടെന്ന് നിപ്പാ വൈറസ് പരിശോധനകള്‍ നടത്തുമെന്നും അതിനനുസരിച്ച് പ്രതിരോധ നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി. വൈറസ് ബാധ കണ്ടെത്തുക എന്നത് തികച്ചും സങ്കീർണമായതിനാല്‍ തന്നെ ഐസിഎംആറിന്റെ അംഗീകാരമുള്ള ലാബുക്കള്‍ക്ക് മാത്രമേ പരിശോധന നടത്താന്‍ സാധിക്കുയൊള്ളു എന്നും മന്ത്രി വ്യക്തമാക്കി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ