KERALA

ചൂടിന് ആശ്വാസമാകാന്‍ മഴ; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലർട്ട്

വെബ് ഡെസ്ക്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, വയനാട് എന്നിങ്ങനെ അഞ്ച് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • മേയ് 11: പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, വയനാട്.

  • മേയ് 12: പത്തനംതിട്ട, ഇടുക്കി, വയനാട്.

  • മേയ് 13: തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി.

  • മേയ് 14: പത്തനംതിട്ട.

  • മേയ് 15: പത്തനംതിട്ട, ഇടുക്കി.

ജാഗ്രതാ നിർദേശമുണ്ടെങ്കിലും കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിക്കുന്നതിന് തടസമില്ല.

സംസ്ഥാനത്ത് മാസങ്ങളായി തുടരുന്ന കനത്ത ചൂടിനു മഴ ആശ്വാസമായേക്കും. വിവിധ ജില്ലകളിലായി സൂര്യാഘാതമേറ്റ് അഞ്ച് പേർ മരിച്ചിരുന്നു. ആലപ്പുഴ ചെട്ടികാട് സ്വദേശി സുഭാഷ്, പാലക്കാട് എലപ്പുള്ളി സ്വദേശി ലക്ഷ്‌മി (90), മാഹി സ്വദേശി യു എം വിശ്വനാഥൻ, മലപ്പുറം കൂട്ടിലങ്ങാടി പടിഞ്ഞാറ്റുമുറി പാലേംപടിയൻ മുഹമ്മദ് ഹനീഫ (62), കോഴിക്കോട് ചക്കുംകടവ് പൈങ്ങായിപ്പറമ്പിൽ താമസിക്കുന്ന കണിയേരി വീട്ടിൽ വിജേഷ് (41) എന്നിവരാണു മരിച്ചത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും