മഴ 
KERALA

നദികളില്‍ ജലനിരപ്പ് ഉയരുന്നു, സംസ്ഥാനത്ത് പെയ്തിറങ്ങി മഴക്കെടുതി; മൂന്ന് മരണം

വെബ് ഡെസ്ക്

സംസ്ഥാന വ്യാപകമായി ശക്തമായ മഴ തുടരുന്നു. കനത്ത മഴയ്ക്കൊപ്പം സംസ്ഥാനത്തെ മഴക്കെടുതിയില്‍ മൂന്ന് മരണം. തിരുവനന്തപുരം മര്യനാടില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. മര്യനാട് സ്വദേശി അലേഷ്യസാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മൂന്ന് പേര്‍ രക്ഷപ്പെട്ടു. ഇടുങ്കി മാങ്കുളത്ത് യുവാവ് പുഴയില്‍ വീണ് മരിച്ചു. താളുംകണ്ടം സ്വദേശി സനീഷാണ് മരിച്ചത്. കൃഷിയിടത്തില്‍ പോകവേയാണ് സംഭവം. ആലപ്പുഴ മട്ടാഞ്ചേരി പാലത്തിന് സമീപം മരം വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. സിയാദ് മനസിലിൽ ഉനൈസ് (30) ആണ് മരിച്ചത്മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിൽ മരം വീണ് ഉനൈസിനും ഭാര്യ അനീഷയ്ക്കും പരിക്കേറ്റിരുന്നു

സനീഷ് - ഉനൈസ്

കനത്ത മഴ കാരണം നദികളില്‍ ജലനിരപ്പ് ഉയരുകയാണ്. പമ്പ, അച്ചന്‍കോവില്‍, മണിമലയാറ്, പെരിയാര്‍, ഭാരതപ്പുഴ തുടങ്ങിയ നദികളില്‍ ജലനിരപ്പ് ഉയരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വിവിധയിടങ്ങളില്‍ മഴക്കെടുതിയില്‍ വ്യാപക നാശനഷ്ടമാണുണ്ടായിരിക്കുന്നത്. കല്‍പ്പറ്റ ബൈപ്പാസില്‍ മണ്ണിടിച്ചിലും കുത്തൊഴുക്കുമുണ്ടായി. ബൈപ്പാസിലെ മലമുകളില്‍ നിന്ന് വെളളവും പാറകഷ്ണങ്ങളും റോഡിലേക്ക് ഒഴുകിയെത്തിയതിനാല്‍ മണിക്കൂറുകളോളം ഗതാഗതം തടസമുണ്ടായി.

കോട്ടയത്ത് മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. പെരുമ്പായിക്കാട്, വിജയപുരം എന്നിവിടങ്ങളിലെ ക്യാമ്പുകളിലേക്ക് പതിനൊന്ന് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. മഴയിലും കാറ്റിലും എറണാകുളം ജില്ലയില്‍ 31 വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. കോഴിക്കോട് കുറ്റ്യാടിയില്‍ വീടിന് മുകളില്‍ മരം വീണ് അപകടമുണ്ടായി. അതിതീവ്രമായ മഴയാണ് കോഴിക്കോട് രേഖപ്പെടുത്തിയത്. കുറ്റ്യാടിയില്‍ മിന്നല്‍ ചുഴലിയുണ്ടായി. ഭൂതത്താന്‍ കെട്ട് ഡാമിന്റെ മുഴുവന്‍ ഷട്ടറുകളും തുറന്നതിനാല്‍ പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പാലക്കാട് മലയോര മേഖലയില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടനാട്ടില്‍ ദേശീയദുരന്ത നിവാരണ സേനയെ നിയോഗിച്ചു. അതേസമയം അതിശക്തമായ മഴ ഇന്നും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട് എന്നിവിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ടും തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

'അഞ്ച് കോടി കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ