KERALA

വടക്കൻ കേരളത്തില്‍ തോരാതെ മഴ; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലർട്ട്, ബാണാസുരസാഗർ ഡാമില്‍ റെഡ് അലർട്ട്

വ്യാഴാഴ്ച വരെ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് വ്യക്തമാക്കുന്നത്

വെബ് ഡെസ്ക്

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ തുടരുന്നു. വടക്കൻ കേരളത്തിലാണ് മഴ അതിതീവ്രം. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ് നിലവില്‍. വ്യാഴാഴ്ച വരെ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് വ്യക്തമാക്കുന്നത്. ശേഷം ശമനമുണ്ടായേക്കും.

ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനുമാണ് സാധ്യത. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റുമാണ് പ്രതീക്ഷിക്കുന്നത്.

മഴ ശക്തമായതിനെ തുടർന്ന് പുഴകളിലും ജലാശയങ്ങളിലും ജലനിരപ്പ് ഉയരുന്നുണ്ട്. ബാണാസുരസാഗർ ഡാമില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചെമ്പുകടവ് പാലത്തില്‍ വെള്ളംകയറിയതിനാല്‍ ഗതാഗതം നിരോധിച്ചു. വയനാട് ജില്ലയിലെ മേപ്പാടി, ചൂരൽമല, വെള്ളരിമല , മുണ്ടക്കൈ ഭാഗങ്ങളിൽ അതിശക്തമായ മഴയാണ് പെയ്യുന്നത്. മുണ്ടക്കൈ - പുഞ്ചിരിവട്ടം എന്ന സ്ഥലത്ത് മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് വലിയ തോതിൽ മലവെള്ളം ഒഴുകി വരുന്നതിനാൽചാലിയാർ പുഴയിൽ വെള്ളം കൂടി വരുന്നുണ്ട് ആയതിനാൽ പുഴയുടെ തീരത്ത് താമസിക്കുന്ന ആളുകൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷിത സ്ഥലങ്ങളിലേക്ക് (പഞ്ചായത്ത് ക്യാമ്പുകൾ) മാറി താമസിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

തൃശൂർ പത്താഴക്കുണ്ട് ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ ഇന്നുച്ചയ്ക്ക് പന്ത്രണ്ടോടെ തുറന്നു. പത്താഴക്കുണ്ട് ചീർപ്പ്, മിണാലൂർ, കുറ്റിയങ്കാവ്, പെരിങ്ങണൂർ തോടുകളുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നു നിർദേശമുണ്ട്. ചാലിപ്പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായി.

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

ജൂലൈ 29: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ്

യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

ജൂലൈ 29: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം.

ജൂലൈ 30: എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ്.

ജൂലൈ 31: കോഴിക്കോട്, കണ്ണൂർ, കാസർക്കോട്.

ഓഗസ്റ്റ് 01: കോഴിക്കോട്, കണ്ണൂർ, കാസർക്കോട്.

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍