KERALA

പത്തനംതിട്ടയിൽ കനത്ത മഴ; മൂഴിയാർ, മണിയാർ അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നു, വനത്തിനുള്ളിൽ ഉരുൾപൊട്ടിയെന്ന് സംശയം

ചിറ്റാർ സീതക്കുഴി ഭാഗത്ത് മണ്ണിടിച്ചിലുണ്ടായെങ്കിലും ആർക്കും പരുക്കില്ല

ദ ഫോർത്ത് - പത്തനംതിട്ട

പത്തനംതിട്ടയിൽ തുടർച്ചയായ രണ്ടാം ദിനവും കനത്ത മഴ. കിഴക്കൻ വന മേഖലയിലാണ് മഴ ശക്തമായി തുടരുന്നത്. മൂഴിയാർ , മണിയാർ അണക്കെട്ടുകൾ വീണ്ടും തുറന്നു. ഇതുമൂലം പമ്പ നദിയിലെ ജലനിരപ്പു ഉയർന്നിട്ടുണ്ട്. തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ഗുരുനാഥൻ മണ്ണ് ഭാഗത്ത്‌ തൊടുകളിൽ മലവെള്ളപാച്ചിലുണ്ടായി. വനത്തിനുള്ളിൽ ഉരുൾ പൊട്ടിയെന്ന് സംശയമുണ്ട്. ചിറ്റാർ സീതക്കുഴി ഭാഗത്ത്‌ മണ്ണിടിച്ചിലുണ്ടായി. ആർക്കും പരുക്കില്ല. വൃഷ്ടി പ്രദേശത്ത് തീവ്ര മഴയെ തുടർന്ന് ഇന്നലെ മൂഴിയാർ ഡാമിന്റെ മൂന്ന് ഷാട്ടറുകൾ തുറന്നിരുന്നു. ഇത് ഇന്ന് പകൽ അടിച്ചിരുന്നു. ജില്ലയുടെ പടിഞ്ഞാറൻ മേഘലയായ അടൂർ പന്തളം ആറന്മുള ഭാഗത്തു രാത്രിയിലും മഴ തുടരുന്നുണ്ട്

അടുത്ത അഞ്ച് ദിവസം കേരളത്തില്‍ മിതമായ മഴ തുടരാനാണ് സാധ്യത. സെപ്റ്റംബര്‍ 3 മുതല്‍ 7 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 48 മണിക്കൂറിനുള്ളില്‍ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യൂനമര്‍ദം ശക്തിപ്പെടാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം